View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗം മാത്രം ...

ചിത്രംക്ഷേത്രം (1978)
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഅമ്പിളി

വരികള്‍

Added by devi pillai on February 25, 2011

രാഗം മാത്രം പാടിക്കഴിഞ്ഞു
രാത്രികിളികളുറങ്ങി
പാട്ടമ്പലത്തിന്റെ കോണില്‍ ഞാനെന്‍
പാടാത്ത വീണയുമായ് നിന്നൂ

അരയാല്‍ത്തറയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ കൊളുത്തിയ ദീപങ്ങള്‍
ഊതിയണച്ചതു കാറ്റോ എന്നിലെ
വേദനതന്നുടെ നിശ്വാസമോ?
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ

ആ....
ശ്രീകോവില്‍ നടയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ നിരത്തിയ പുഷ്പങ്ങള്‍
വാരിയെറിഞ്ഞത് പൂജാരിയോ എന്‍
പകലിലെ ദുഃഖത്തിന്‍ തുമ്പികളോ
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ



----------------------------------

Added by devi pillai on February 25, 2011

raagam maathram padikkazhinju
raathrikilikalurangi
paattambalathinte konil njanen
paadaatha veenayumaay ninnoo

arayaaltharayil innale sandhyakku
aaro koluthiya deepangal
oothiyanachathu kaatto ennile
vedanathannude nishwaasamo?
ariyilla enikkariyilla
aaraarumennodu paranjilla

aa.......
sreekovil nadayil innale sandhyakku
aaro nirathiya pushpangal
vaariyerinjathu poojaariyo en
pakalile dukhathin thumbikalo
ariyilla enikkariyilla
aararumennodu paranjilla....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംവത്സരക്കിളി ചോദിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ശിവ പാദ പൂജയ്ക്കു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍