Kaliveena Maaril Cherkum ...
Movie | Kolothu Naattile Kochu Visheshangal (2000) |
Lyrics | S Ramesan Nair |
Music | D Sivaprasad |
Singers | KS Chithra |
Lyrics
Added by Kalyani on February 19, 2011 ആ ...ആ ...ആ ....ആ .... കളിവീണ മാറിൽ ചേര്‍ക്കും കൌമാരസ്വപ്നം തേങ്ങി പ്രിയരാഗമെങ്ങോ മാഞ്ഞുവോ... നിറകണ്ണിലേതോ രൂപം നിന് നേര്‍ക്കു കൈനീട്ടുന്നു അറിയാത്ത ഭാവം തന്നെയോ.... ഒരു നോക്കു കാണാന്‍ മറുവാക്കു കേള്‍ക്കാന്‍ വരുമെന്നു വെറുതേ തോന്നിയോ..... കളിവീണ മാറിൽ ചേര്‍ക്കും കൌമാര സ്വപ്നം തേങ്ങി പ്രിയരാഗമെങ്ങോ മാഞ്ഞുവോ... കിളിവാതില്‍ ചാരുന്നേരം വളകള്‍ക്കു പുത്തരിയങ്കം തളിര്മെയ്യിലിടവം പെയ്തുവോ... മിഴികൊണ്ടു കച്ചഞൊറിഞ്ഞു മധുമാസപ്പന്തലുണര്ന്നു ഇണയങ്കം നമ്മള് വെല്ലുമോ തുഴയാതെ നീങ്ങും തോണിക്കു താങ്ങായ് അമരത്തില്‍ മാരന് നിന്നുവോ..... കളിവീണ മാറിൽ ചേര്‍ക്കും കൌമാര സ്വപ്നം തേങ്ങി പ്രിയരാഗമെങ്ങോ മാഞ്ഞുവോ... നിറതിങ്കൾ മായുന്നേരം നിഴലിന്റെ താരവിചാരം ഇരുള് വന്നു കണ്കൾ മൂടിയോ... വഴിയേതു തിരിയുന്നീലാ വര്‍ണ്ണങ്ങള്‍ തെളിയുന്നീലാ വരദീപമേ നീ എങ്ങു പോയ്.... ഒഴിയാതെ പെയ്യും മിഴിനീരില്‍ വീണ്ടും ഹൃദയങ്ങള്‍ അന്യം നിന്നുവോ...... (കളിവീണ.....) ---------------------------------- Added by Kalyani on February 19, 2011 aa...aa...aa....aa.... Kaliveena maaril cherkkum kaumaara swapnam thengi priya raagamengo maanjuvo... nirakanniletho roopam nin nerkku kai neettunnu ariyaatha bhaavam thanneyo.... oru nokku kaanaan maru vaakku kelkkaan varumennu veruthe thonniyo..... kaliveena maaril cherkkum kaumaara swapnam thengi priya raagamengo maanjuvo... kili vaathil chaarum neram valakalkku puthariyankam thalir meyyilidavam peythuvo... mizhikondu kacha njorinju madhumaasappanthalunarnnu inayankam nammal vellumo thuzhayaathe neengum thonikku thaangaay amarathil maaran ninnuvo..... kaliveena maaril cherkkum kaumaara swapnam thengi priya raagamengo maanjuvo... nirathinkal maayum neram nizhalinte thaara vichaaram irul vannu kankal moodiyo... vazhiyethu thiriyunneelaa...varnnangal theliyunneelaa vara deepame nee engu poy.. ozhiyaathe peyyum mizhineeril veendum hridayangal anyam ninnuvo...... (kaliveena.....) |
Other Songs in this movie
- Ankam Nedi
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : D Sivaprasad
- Saarade
- Singer : KS Chithra | Lyrics : Dr Sudhakar Elixir | Music : D Sivaprasad
- Pranayam Vidarunna
- Singer : MG Sreekumar | Lyrics : Dr Sudhakar Elixir | Music : D Sivaprasad