View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നാളൊരു കുട്ടത്തി ...

ചിത്രംഅടുക്കള രഹസ്യം അങ്ങാടിപ്പാട്ട് (1997)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംവില്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran@yahoo.co.in on March 19, 2010
 
ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍ കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി

തുണയോടെ കിടാങ്ങള്‍ക്കന്നവള്‍ ഇണകളെയും നല്‍കി
അവരേടൊത്തങ്ങിനെ നാളുകള്‍ സുഖകരനമായി നീങ്ങി
(തുണയോടെ കിടാങ്ങള്‍ക്കന്നവള്‍ )
പുറവേലിയില്‍ മാടപ്രാവിന്‍ ചെറുകൂട്ടുകുടുംബകുലം
നവനാടകമാടിയനേരം വേടന്‍ വല വീശലായി
നറുവെണ്ണകുടുമ്മയിലേറ്റാല്‍ താനേയുരുകില്ലയോ (2)
സന്തോഷങ്ങള്‍ക്കില്ലേ തുമ്പപ്പൂ സന്താപങ്ങള്‍ക്കില്ലേ ഇമ്പപ്പൂ ആ (2)

ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു

ഒരു നാളൊരു പ്രാപ്പിടിയെന്‍ കെണി അവരുടെ മേല്‍ വീണൂ
പലപാടു പറന്നവരങ്ങിനെ തമ്മിലകന്നേ പോയി
(ഒരു നാളൊരു പ്രാപ്പിടിയെന്‍ )
ചിതലേറിയ മോഹം താങ്ങി ഹതിയേറ്റൊരു മാതൃമനം
ചെറുമക്കളെ ഓര്‍ത്തു പിടഞ്ഞു നോവിന്‍റെ തുലാസു പോല്‍
കഥയങ്ങിനെ പോവുകയല്ലോ കാണാമിനിയേവനും (2)
മഞ്ഞിന്‍ തുള്ളിയ്ക്കുണ്ടോ മട്ടിപ്പൂ മംഗല്യങ്ങള്‍ക്കുണ്ടോ മത്താപ്പൂ (2)

ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍ കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി (4)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 30, 2010

Oru naaloru kuttathi puravelipathal thumpil
cherukoodonnundaakki kilimuttayiladayumirunnu
kilimutta virinjethi azhakeriya maadapraakkal
chirakin choodekiyaval kunjungale ootti valarthi

Thunayode kidaangalkkannaval inakaleyum nalki
avarodothangane naalukal sukhakaramaayi neengi
puraveliyil maadapraavin cherukoottukudumbakulam
nava naadakamaadiya neram vedan vala veeshalaayi
naruvennakkudummayilettaan thaaneyurukillayo
santhoshangalkkille thumpappoo santhaapangalkkille impappoo aa..
(Oru naaloru...)

Oru naaloru praappidiyan keni avarude mel veenu
palapaadu parannavarangine thammilakanne poy
chithaleriya moham thaangi hathiyettoru maathrumanam
cherumakkale orthu pidanju novinte thulaasu pol
kadhayangine povukayallo kaanaaminiyevanum
manjin thullikkundo mattippoo mamgalyangalkkundo mathaappoo
(Oru naaloru..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലര്‍ മന്ദഹാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍
ഏപ്രില്‍ 19
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍
മലര്‍ മന്ദഹാസം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍
ഒരു സ്വപ്നപേടകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍
ഒരു സ്വപ്നപേടകം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
ആലാപനം : കെ എസ്‌ ചിത്ര, കെസ്റ്റര്‍, ഫിലോമിന   |   രചന : ബിച്ചു തിരുമല   |   സംഗീതം : വില്‍സണ്‍