മലര്‍ മന്ദഹാസം ...
ചിത്രം | അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് (1997) |
ചലച്ചിത്ര സംവിധാനം | നിസ്സാര്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | വില്‍സണ്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Jija Subramanian Malarmandahaasam nukarunna thennal azhakettidaam nin ilameni thannil thazhukunnuvo palakodi janmam pranayaartha daaham thudarunnu mannil ina thedi namal ilamaanukal Manasennathetho maayaavimaanam athileri naam paayunnithaa vazhiyoramoro maaraalakal keniyettiyaalum thalarilla naam thakarilla naam Thennikkoru mookkuvathippenne ninnethedi maaran varunne ishtam koodum neram thammil vattam ketti muthum neram ayyayyayye naanam thonnille (malarmandahaasam..) Pulakangal pookkum poonthoppu thedi palanaalil naam neenthumpozhum thuzhayattu poyaal onnaayidaam thuna pankidaan ee- narajeevitham mathiyaakumo chaalappozhikkaaleykkappachan laadam vachittippam vannethum melum keezhum nokkaathoro pozhathangal kaanikkalle- maanakkedum kaattikkoottalle (malarmandahaasam..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍ അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ പലകോടി ജന്മം പ്രണയാര്‍ത്ത ദാഹം തുടരുന്നു മണ്ണില്‍ ഇണതേടി നമ്മള്‍ ഇളമാനുകള്‍ മനസ്സെന്നതേതോ മായാവിമാനം അതിലേറി നാം പായുന്നിതാ വഴിയോരമോരോ മാറാലകള്‍ കെണിയേറ്റിയാലും തളരില്ല നാം തകരില്ല നാം തെന്നിക്കോരൂ മുക്ക്വത്തിപ്പെണ്ണേ നിന്നെത്തേടി മാരന്‍ വരുന്നേ ഇഷ്ടം കൂടും നേരം തമ്മില്‍ വട്ടം കെട്ടി മുത്തും നേരം അയ്യയ്യയ്യേ നാണം തോന്നില്ലേ മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍ അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ ആ... പുളകങ്ങള്‍ പൂക്കും പൂന്തോപ്പു തേടി പലനാളില്‍ നാം നീന്തുമ്പോഴും തുഴയറ്റുപോയാല്‍ ഒന്നായിടാം തുണപങ്കിടാന്‍ ഈ- നരജീവിതം മതിയാകുമോ ചാലപ്പൊഴിക്കാളേയ്ക്കപ്പച്ചന്‍ ലാഡം വച്ചിട്ടിപ്പം വന്നെത്തും മേലും കീഴും നോക്കാതോരോ പോഴത്തങ്ങള്‍ കാണിക്കല്ലേ- മാനക്കേടും കാട്ടിക്കൂട്ടല്ലേ മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍ അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ പലകോടി ജന്മം പ്രണയാര്‍ത്ത ദാഹം തുടരുന്നു മണ്ണില്‍ ഇണതേടി നമ്മള്‍ ഇളമാനുകള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മലര്‍ മന്ദഹാസം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍
- ഏപ്രില്‍ 19
- ആലാപനം : പി സുശീല | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍
- ഒരു നാളൊരു കുട്ടത്തി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍
- ഒരു സ്വപ്നപേടകം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍
- ഒരു സ്വപ്നപേടകം
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍
- കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
- ആലാപനം : കെ എസ് ചിത്ര, കെസ്റ്റര്‍, ഫിലോമിന | രചന : ബിച്ചു തിരുമല | സംഗീതം : വില്‍സണ്‍