View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവമേ കാത്തുകൊള്‍കങ്ങു [ദൈവ ദശകം] ...

ചിത്രംഗുരുദേവന്‍ (1989)
ചലച്ചിത്ര സംവിധാനംഎന്‍ ഉദയഭാനു
ഗാനരചനശ്രീനാരായണ ഗുരു
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

 

Daivame kaathu kolkangu kai vidaathinnu njangale
naavikan nin bhavaabdhikkoraavivan thoni nin padam
onnonnaayenniyenni thottennam porulodungiyaal
ninnidum drukku polullam ninnilaspandamaavanam


Annavasthaadi muttaathe thannu rakshichu njangale
dhanyaraakkunna neeyonnu thanne njangalkku thampuraan
aazhiyum thirayum kaattum aazhavum pole njangalum
maayayum nin mahimayum neeyumennullilaakanam

neeyallo srushtiyum srashtaavaayathum srushti jaalavum
neeyallo daivame srushitikkulla saamagriyaayathum
neeyallo maayayum maayaaviyum maayaavinodanum
neeyallo maayaye neekki saayoojyam nalkumaaryanum


Nee sathyam njaanamaanandam nee thanne varthamaanavum
Bhoothavum bhaaviyum verallothum mozhiyumorkkukil nee
akavum puravum thingum mahimaavaarnna nin padam
pukazhthunnu njangalange bhagavaane jayikkuka

jayikkuka mahaadeva deenaavana paraayana
Jayikkuka chidaananda dayaasindho jayikkuka
aazhamerum nin mahassaam aazhiyil njangalaakave
aazhanam vaazhanam nithyam vaazhanam vaazhanam sukham

Daivame kaathu kolkangu kai vidaathinnu njangale
naavikan nin bhavaabdhikkoraavivan thoni nin padam
 
ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍ തോണി നിന്‍ പദം
(ദൈവമേ കാത്തുകൊള്‍കങ്ങു)
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാവണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കുകില്‍ നീ
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക

ജയിക്കുക മഹാദേവ ദീനാവനപരായണ
ജയിക്കുക ചിദാനന്ദ ദയാസിന്ധോ ജയിക്കുകbr>
ആഴമേറും നിന്മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍ തോണി നിന്‍ പദം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണി വന്നെന്നു [ബിറ്റ്]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ഗുരുവചനം തിരുവചനം
ആലാപനം : ജി വേണുഗോപാല്‍   |   രചന : ആലപ്പി രംഗനാഥ്   |   സംഗീതം : ആലപ്പി രംഗനാഥ്
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : ആലപ്പി രംഗനാഥ്
അരുവിപ്പുറത്തെ
ആലാപനം :   |   രചന :   |   സംഗീതം : ആലപ്പി രംഗനാഥ്
നീ സത്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ജാതിഭേദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ജാതിഭേദം (F)
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്