View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വഞ്ചിയില്‍ നമ്മളൊന്നായ്‌ ...

ചിത്രംപ്രവാസം (2004)
ചലച്ചിത്ര സംവിധാനംകാളിദാസ് പുതുമന
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഓ ..ഓ ..ആ ....ആ ...
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ
ചെറുനോവുകൾ വന്നാൽ പോലുമൊന്നിച്ചു തേങ്ങി നമ്മൾ
ചെറു പുഞ്ചിരിത്തെല്ലിൽ തന്നത്താൻ മറന്നതല്ലെ
ചെറുനോവുകൾ വന്നാൽ പോലുമൊന്നിച്ചു തേങ്ങി നമ്മൾ
ചെറു പുഞ്ചിരിത്തെല്ലിൽ തന്നത്താൻ മറന്നതല്ലെ
എവിടയാണിപ്പോൾ നമ്മൾ എവിടെ.. എവിടെ.... എവിടെ
(ഒരു വഞ്ചിയിൽ ... )

ആ ...ആ ...ആ ...
നാമൊന്നും തമ്മിൽ തമ്മിൽ മൂടി വെച്ചില്ലാ
നമ്മുടെ ഉള്ളറകൾ കാക്കക്കണ്ണാൽ ചികഞ്ഞുനോക്കീല
വാസന്ത ശയ്യാഗൃഹ സ്വപ്നത്തിൽ മുങ്ങീല
മാമ്പൂവിൻ ചിരിച്ചന്തം കണ്ടു നാം മദിച്ചില്ല
(ഒരു വഞ്ചിയിൽ ... )

ആ ...ആ ...ആ ..
നെഞ്ചിലെ ദുഃഖച്ചൂടു തൊട്ടറിഞ്ഞില്ലേ
നമ്മളിത്തിരി സ്നേഹം കൊണ്ടൊരത്താഴം
കഴിച്ചതല്ലേ
നെഞ്ചിലെ ദുഃഖച്ചൂടു തൊട്ടറിഞ്ഞില്ലേ
നമ്മളിത്തിരി സ്നേഹം കൊണ്ടൊരത്താഴം
കഴിച്ചതല്ലേ
മഴവില്ലിന്നേഴുവർണ്ണം ചാലിച്ച ചിത്രങ്ങൾ
മഴവെള്ളക്കനവായ് വീണൊഴുകിപ്പോയെന്നോ
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന പൊട്ടു തൊട്ടു
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഉത്തരം മുട്ടാത്ത വീട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം