View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാകായലോലം ...

ചിത്രംകാണാക്കിനാവ് (1996)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 9, 2010
 
ആ... ഉം...

നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം (2)
നിഴല്‍ത്തോണിയില്‍ പെണ്ണെ തുഴഞ്ഞെത്തിയോ (2)
കടവില്‍ കല്ലൊതുക്കില്‍ നില്‍ക്കുമെന്നെക്കാണുവാന്‍
ഓ.. നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം

തെങ്ങോലകള്‍ തെന്നലില്‍ കേളിയാടും
(കോ) അ..
തെങ്ങോലകള്‍ തെന്നലില്‍ കേളിയാടും
കാണാക്കിനാവിന്റെ തീരങ്ങളില്‍
രാത്തുമ്പികള്‍ മേയും ഓരങ്ങളില്‍
കതിര്‍ക്കൂമ്പു് തേടും അരിപ്രാവുപോലെന്‍
കരള്‍ക്കൂട്ടിനുള്ളില്‍ ഇടം തേടിയോ
പതിനാലാം രാവുദിക്കും പനിത്തിങ്കള്‍ മുത്തേ നീ

നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം (2)

പൊന്നാമ്പലും പായലും പൂത്തു നില്‍ക്കും
(കോ) അ..
പൊന്നാമ്പലും പായലും പൂത്തു നില്‍ക്കും
പാല്‍മഞ്ഞിലാറാടും ഓളങ്ങളില്‍
പൂമീന്‍ കുരുന്നായു് ഞാന്‍ നില്‍ക്കവേ
തളിര്‍ച്ചുണ്ടു കോര്‍ക്കും ഒളിച്ചൂണ്ടയാലെന്റെ
കനല്‍ പൊള്ളുമുള്ളം കൊളുത്തുന്നുവോ
പറക്കാതെ പാറിയെത്തി പതുങ്ങുന്ന പൊന്മാനേ

(നിലാക്കായലോളം )

----------------------------------

Added by ജിജ സുബ്രഹ്മണ്യൻ on August 3, 2011
 
aa....um...
Nilaakkaayalolam thulliyaadum dooreyaattoram (2)
Nizhalthoniyil penne thuzhanjethiyo (2)
Kadavil kallothukkil nilkkumenne kaanuvaan
oh...Nilaakkaayalolam thulliyaadum dooreyaattoram

Thengolakal thennalil keliyaadum (2)
Kaanaakkinaavinte theerangalil
raathumpikal meyum orangalil
kathirkkoompu thedum aripraavu polen
karalkkoottinullil idam thediyo
pathinaalaam raavudikkum panithinkal muthe nee
Nilaakkaayalolam thulliyaadum dooreyaattoram

Ponnaambalum paayalum poothu nilkkum
Ponnaambalum paayalum poothu nilkkum
Paal manjilaaraadum olangalil
poomeen kurunnaay njaan nilkkave
thalirchundu korkkum oli choondayaalente
kanal pollumullam koluthunnuvo
parakkaathe paariyethi pathungunna ponmaane
(Nilaakkaayalolam.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലക്കായലോളം [ബിറ്റ്‌]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
ഏഴാം ബഹറിന്റെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
ഉള്ളില്‍ കുറുകുന്ന വെണ്‍പ്രാക്കളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
നെഞ്ചിൽ നിറമിഴിനീരുമായ്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
മധുമാസ ചന്ദ്രന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
ജാലകത്തിന്‍ പിന്നില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
നെഞ്ചില്‍ നിറ മിഴിനീരുമായ് [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
ഓമലേ നിന്‍ കണ്ണില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
വര്‍ഷ മേഘമേ
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍