View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാൻജന കണ്ണാ ...

ചിത്രംനീലാഞ്ജനം (1998)
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ഡി രാജേന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

നീലാഞ്ജനം കണ്ണാ കണ്ണാ
നീലാഞ്ജനം നിന്‍ നീള്‍മിഴിയില്‍
ഗോരോചനം നിന്‍ കുളിര്‍നെറ്റിയില്‍
പീതാംബരം നിന്‍ പൊന്‍മേനിയില്‍
രാഗാര്‍ദ്രയായ് രാധ നിന്‍ മടിയിൽ ...
(നീലാഞ്ജനം ...)

സ്വരമാണു നീ ...ലയമാണു നീ
ശ്രുതിയാണു നീ ...ജതിയാണു നീ
സംഗീതം നീ ...സായൂജ്യം നീ
ശൃംഗാരം നീ ...ഝങ്കാരം നീ ..
സംഗീതം നീ ..സായൂജ്യം നീ
ശൃംഗാരം നീ ...ഝങ്കാരം നീ
നീലാഞ്ജനം കണ്ണാ കണ്ണാ
നീലാഞ്ജനം നിന്‍ നീള്‍മിഴിയില്‍
ഗോരോചനം നിന്‍ കുളിര്‍നെറ്റിയില്‍
പീതാംബരം നിന്‍ പൊന്‍മേനിയില്‍
രാഗാര്‍ദ്രയായ് രാധ നിന്‍ മടിയിൽ
നീ ലാഞ്ജനം ....

ജനിയാണു നീ ...മൃതിയാണു നീ
നൃതിയേകിടും അമൃതാണു നീ
സങ്കല്പം നീ ...സൌന്ദര്യം നീ
സര്‍വ്വസ്വം നീ ...സാഫല്യം നീ ..
സങ്കല്പം നീ ...സൌന്ദര്യം നീ
സര്‍വ്വസ്വം നീ ...സാഫല്യം നീ ..
നീലാഞ്ജനം കണ്ണാ കണ്ണാ
നീലാഞ്ജനം നിന്‍ നീള്‍മിഴിയില്‍
ഗോരോചനം നിന്‍ കുളിര്‍നെറ്റിയില്‍
പീതാംബരം നിന്‍ പൊന്‍മേനിയില്‍
രാഗാര്‍ദ്രയായ് രാധ നിന്‍ മടിയിൽ
(നീലാഞ്ജനം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീർ പൂവും
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
കണ്ണീര്‍പൂവും കാക്കപ്പൂവും
ആലാപനം : ആശാലത   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
വര്‍ണ്ണത്തേരില്‍ വന്നു വസന്തം
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍