View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kallyaanappenne ...

MovieSnehasammaanam (1982)
LyricsPoovachal Khader
MusicCochin Alex
SingersShailaja M Ashok

Lyrics

വരികൾ ചേർത്തത് അനിൽ നെല്പുര

കല്യാണപെണ്ണേ വന്നാലും
മുല്ലപ്പൂ പന്തലിൽ നിന്നാലും
കല്യാണപെണ്ണേ വന്നാലും
മുല്ലപ്പൂ പന്തലിൽ നിന്നാലും
നാത്തൂനായ് വന്നു ഞാൻ കൈപിടിക്കുമ്പോൾ
നാണിച്ചു നിൽക്കാതെ വന്നാലും
(കല്യാണപെണ്ണേ വന്നാലും)

കാസവാട ചുറ്റി വലംകാലൂന്നി കതിർമണ്ഡപത്തിൽ അണയുമ്പോൾ
കണ്ണു കുളിർക്കേ ഒന്നു കണ്ടോട്ടെ കണ്ണു കുളിർക്കേ ഒന്നു കണ്ടോട്ടെ
ഈ പൊന്നിൻ ചിറകുള്ള ദേവതയെ
ദുംദുംദും കൊട്ടുണ്ട്
തിതിതി കുഴലുണ്ട്
കനവിൽ കൺമുന്നിൽ ഞാനുണ്ട്
(കല്യാണ പെണ്ണേ വന്നാലും)

കുരവയിൽ മുങ്ങി അനുഗ്രഹം വാങ്ങി
മാറിൽ മണിമാല അണിയുമ്പോൾ (2)
കരളിൽ നിറയും ആശംസയായ് (2)
നിങ്ങൾക്കു മധുരം നൽകുന്നു
കുകുകു കുളിരോടെ
കളഭത്തിൻ മണമോടെ
മലർപൂ വാക്കോടെ ഞാനുണ്ട്

കല്യാണപെണ്ണേ വന്നാലും
മുല്ലപ്പൂ പന്തലിൽ നിന്നാലും
കല്യാണപെണ്ണേ വന്നാലും
മുല്ലപ്പൂ പന്തലിൽ നിന്നാലും
നാൽപ്പുനടന്നു ഞാൻ കൈപിടിക്കുമ്പോൾ
നാണിച്ചു നിൽക്കാതെ വന്നാലും
(കല്യാണപെണ്ണേ വന്നാലും)


Other Songs in this movie

Vishaada Vimooka Rajani
Singer : KJ Yesudas   |   Lyrics : Murali   |   Music : Cochin Alex
Neeyente Swapnam
Singer : Cochin Alex   |   Lyrics : Poovachal Khader   |   Music : Cochin Alex
Viroopametho
Singer : Vani Jairam   |   Lyrics : Poovachal Khader   |   Music : Cochin Alex