View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണികളേ ഒരു കഥ ...

ചിത്രംഉണ്ണികളേ ഒരു കഥ പറയാം (1987)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on December 24, 2009
ഉം...
ഉണ്ണികളേ ഒരു കഥ പറയാം ..ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ ..(2) എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്‍...

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈ മാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലായ് തൂവാലകള്‍ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളില്‍ തേടുന്ന കാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
പുല്ലാങ്കുഴല്‍ നാദമായ് (ഉണ്ണികളേ )

പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ചില്‍പ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ്മുളം തണ്ടു പൊട്ടുംവരെ ഈ ഗാനമില്ലാതെയാകുംവരെ
കുഞ്ഞാടുകള്‍ക്കെന്നും കൂട്ടായിരുന്നീടും
ഇടയന്റെ മനമാകുമീ പുല്ലാങ്കുഴല്‍ നാദമായ് .. (ഉണ്ണികളേ )
ഉം...

----------------------------------

Added by Susie on December 24, 2009
unnikale oru kadha parayaam - ee
pullaankuzhalin kadha parayaam
pulmettilo poonkaattilo (2)
engo pirannu pandilam mulam koottil...

manjum manitthennalum tharum kunjumma kaimaariyum
venakkkurunninte thoovalaay thoovaalakal thunniyum
paadaatha paattinte eenangale thedunna kaattinte olangalil
ullinte ullile novinte nombaram oru naalil sangeethamaay
pullaankuzhal naadamaay (unnikale)

pullaanjikal poothulanjidum mechilppuram thannilum
aakaashakkoodaarakkeezhile aashaa maracchhottilum
ee paazhmulamthandu pottum vare ee gaanamillaatheyaakum vare
kunjaadukalkkennum koottaayirunneedum idayante manamaakumee
pullankuzhal naadamaay (unnikale)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണികളേ ഒരു കഥ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
വാഴപ്പൂങ്കിളികള്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
പുഞ്ചിരിയുടെ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, ഔസേപ്പച്ചന്‍, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
ഉണ്ണികളേ ഒരു കഥ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍