View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂരം ...

ചിത്രംതോവലപ്പൂക്കള്‍ (1995)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2011
 
സിന്ദൂരം പൂഞ്ചിട്ട് കന്നത്തോ
ശിങ്കാരം തേൻചൊട്ട് ചുണ്ടത്തോ
അഴകേഴുള്ള നാണം ലാളിക്കും പ്രായം
താരമ്പൻ സുല്ലു ചൊല്ലിയോ
കര തൻ കവിളിൽ തിര തൻ അളകം
തനിയേ തഴുകും പുളകം
കിന്നാരം മാറാത്ത ചേലാണേ
പുന്നാരം മായാത്ത ശീലാണേ
ഒളിയമ്പെയ്തു വീണ്ടും കണ്ണിന്റെ ജാലം
പെണ്ണിന്റെയുള്ളു നുള്ളിയോ
ഒരു പൂ വിരിയും സുഖമീയറയിൽ
ശലഭക്കൊതിയായണയും
(സിന്ദൂരം....)

തേന്മാവിൻ മാറിലെ മോതിരമുല്ലയിൽ
കിങ്ങിണിപ്പൂവോ പൂങ്കിളുന്തോ
മാനോടും കുന്നിലെ മാതളമൈനകൾ
തങ്ങളിൽ കൊഞ്ചും പാൽക്കുഴമ്പോ
മണ്ണിനെ പുൽകും മേഘങ്ങളേ
ഇന്നെന്നിൽ പെയ്തിറങ്ങൂ
കുളിർചിപ്പിയിലെ തളിർമുത്തിനെയീ
പവിഴച്ചൊടിയിൽ പൊഴിയും
(സിന്ദൂരം....)

നീരാമ്പൽ പൂവിനും മഞ്ഞണിചന്ദ്രനും
ജാതകം മാറും ആതിരനാൾ
പൂവാലൻ പൈങ്കിളി പൂക്കണി തേൻകിളി
കൂടറ കൂട്ടു എന്റെയുള്ളിൽ
വെള്ളരിപ്രാവേ മോഹരാവിൽ
വെൺ തൂവൽ ശയ്യ നെയ്യൂ
ലഹരിക്കുളിരിൽ ലയനത്തിരയിൽ
രതിമന്മതരായലിയാൻ
(സിന്ദൂരം....)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2011

Sindooram poonchittu kunnatho
Shinkaaram thenchottu chundatho
Azhakezhulla naanam laalikkum praayam
thaaramban sullu cholliyo
kara than kavilil thira than alakam
thaniye thazhukum pulakam
Kinnaaram maaraatha chelaane
Punnaaram maayaatha sheelaane
Oliyampeythu veendum kanninte jaalam
Penninteyullu nulliyo
Oru poo viriyum sukhameeyarayil
shalabha kothiyaayanayum
(Sindooram...)

Thenmaavin maarile mothiramullayil
Kinginippoovo poonkiluntho
Maanodum kunnile maathala mainakal
thangalil konchum paalkkuzhampo
mannine pulkum meghangale
innennil peythirangoo
Kulirchippiyile thalirmuthineyee
pavizha chodiyil pozhiyum
(Sindooram...)

Neeraambal poovinum manjanichandranum
jaathakam maarum aathira naal
poovaalan painkili pookkani thenkili
koodara koottoo enteyullil
vellaripraave moharaavil
venthooval shayya neyyoo
laharikkuliril layanathirayil
rathi manmadharaayaliyaan
(Sindooram...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആട്ടമെടി ആട്ടം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ആരിരോ ആരീരോ (തോവാളപ്പൊന്‍പൂവോ)
ആലാപനം : സുജാത മോഹന്‍, ജോണ്‍സണ്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ആരിരൊ ആരിരൊ (Thoovaala ponpoovO)
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍