View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുല്‍ക്കൊടിത്തുമ്പിലും ...

ചിത്രംസംഘഗാനം (1989)
ഗാനരചനഎം ഗോപി
സംഗീതംലോഹിദാസ്‌
ആലാപനംരാധിക തിലക്‌

വരികള്‍

Lyrics submitted by: Kalyani

pulkkodithumpilum puthumanju veezhave
pularkaala swapnangalaayi
chaamaram veeshunnu megha jaalangal
njaanumen manassum pularithan madiyil
unarukayaay aathma sangeethathaal
(pulkkodithumpilum....)

aa kilikkoottangal etho manthrangal
kshethraanganangalil chollunnu
aa kilikkoottangal etho manthrangal
kshethraanganangalil chollunnu
aadithya saameepyam aakaasha theerdhathil
alanjoriyukayaay pulariyithil...
aadithya saameepyam aakaasha theerdhathil
alanjoriyukayaay pulariyithil...
(pulkkodithumpilum....)

aa neela saanuvil maanukal nidravittu
meyaan thudangunna nimishangalaay
aa neela saanuvil maanukal nidravittu
meyaan thudangunna nimishangalaay
aaro paadunna gaanathin pallavi
shruthisukhamarulave bhoopaalamaay...
aaro paadunna gaanathin pallavi
shruthisukhamarulave bhoopaalamaay...
(pulkkodithumpilum....) (2)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

പുല്‍ക്കൊടിത്തുമ്പിലും പുതുമഞ്ഞു വീഴവേ
പുലര്‍കാലസ്വപ്നങ്ങളായി
ചാമരം വീശുന്നു മേഘജാലങ്ങള്‍
ഞാനുമെന്‍ മനസ്സും പുലരിതന്‍ മടിയില്‍
ഉണരുകയായ്‌ ആത്മസംഗീതത്താല്‍
(പുല്‍ക്കൊടിത്തുമ്പിലും....)

ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍
ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു
ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍
ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു
ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍
അലഞൊറിയുകയായ് പുലരിയിതില്‍.....
ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍
അലഞൊറിയുകയായ് പുലരിയിതില്‍.....
(പുല്‍ക്കൊടിത്തുമ്പിലും....)

ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു
മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ്
ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു
മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ്
ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി
ശ്രുതിസുഖമരുളവേ ഭൂപാളമായി...
ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി
ശ്രുതിസുഖമരുളവേ ഭൂപാളമായി...

(പുല്‍ക്കൊടിത്തുമ്പിലും....) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൃക്കാപ്പൂ
ആലാപനം : ജി വേണുഗോപാല്‍   |   രചന : എം ഗോപി   |   സംഗീതം : ലോഹിദാസ്‌
എന്റെ സ്വപ്നങ്ങള്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : എം ഗോപി   |   സംഗീതം : ലോഹിദാസ്‌
എന്നും മുന്നില്‍
ആലാപനം : ജി വേണുഗോപാല്‍, രാധിക തിലക്‌   |   രചന : എം ഗോപി   |   സംഗീതം : ലോഹിദാസ്‌