View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaamarappookkalum ...

MoviePremalekhanam (1985)
Movie DirectorPA Bakker
LyricsVayalar
MusicG Devarajan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Added by samshayalu on September 17, 2009
 Thamarappookkalum njanumonnichanu
Thamasikkunnathee naattil
Kanninilavumilam veyilum vannu
Chandhanam charthunna naattil
Onnichu njangalurangum
Urakkathilonne manassinu moham

(Thamarappoo….)

Gramantharangayamunayil poothora-
Thamarappoovukal thorum
Ennile swapnangal chennumma vachidum
Ponnilathumbikal pole
Romaharshangal mrudhuparaagangali-
Lomana nruthangalaadum
Ennuma kalloliniyil hamsangal
Polennanubhoothikal neenthum
Ennanubhoothikal neenthum

(thamarappoo..)

Oro paragavumenniletheeyil
Vachoothithanithankamaakkum
Atthankamurukkiyundakkiya thanthrikal
En mani veenayil paakum
Thanthrikaluthirkkum naadhanirangal
Chaalichu chaalichu kootti
Chithrappeduthiyathanu njaaneekkochu
Sapthavarnojjwala chithram
Sapthavarnojjwala chithram

(thamarappoo..)


----------------------------------

Added by devi pillai on September 27, 2009
 താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍!
കന്നിനിലാവുമിളവെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചുഞങ്ങളുറങ്ങും ഉറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം

ഗ്രാമാന്തരംഗയമുനയില്‍ പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്നങ്ങള്‍ ചേര്‍ന്നുമ്മവെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലെ!
രോമഹര്‍ഷങ്ങള്‍ മൃദുപരാഗങ്ങളി-
ലോമനനൃത്തങ്ങളാടും
എന്നുമാക്കല്ലോലിനിയില്‍ ഹംസങ്ങള്‍
പോലെന്നനുഭൂതികള്‍ നീന്തും
എന്നനുഭൂതികള്‍ നീന്തും

ഓരോ പരാഗവുമെന്നിലെത്തീയില്‍ വെ-
ച്ചൂതിത്തനിത്തങ്കമാക്കും
അത്തങ്കമുരുക്കിയുണ്ടാക്കിയ തന്ത്രികള്‍
എന്‍ മണിവീണയില്‍ പാകും
തന്ത്രികളുതിര്‍ക്കും നാദനിറങ്ങള്‍
ചാലിച്ചുചാലിച്ചു കൂട്ടി
ചിട്ടപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവര്‍ണ്ണോജ്വല ചിത്രം
സപ്തവര്‍ണ്ണോജ്വല ചിത്രം!
വരികള്‍ ചേര്‍ത്തത്: Ralaraj

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍
കന്നിനിലാവുമിളം വെയിലും വന്ന്
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും ഉറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍...

ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്നങ്ങള്‍ ചെന്നുമ്മവെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലേ
രോമഹര്‍ഷങ്ങള്‍ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാക്കല്ലോലിനിയില്‍ ഹംസങ്ങള്‍ പോൽ
എന്നനുഭൂതികള്‍ നീന്തും
എന്നനുഭൂതികള്‍ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍ ...

ഓരോ പരാഗവും എന്നിലെ തീയില്‍ വെ-
ച്ചൂതിത്തനിത്തങ്കമാക്കും
ആ തങ്കമുരുക്കിയുണ്ടാക്കിയ തന്ത്രികള്‍
എന്‍ മണിവീണയില്‍ പാകും
തന്ത്രികളുതിര്‍ക്കും നാദനിറങ്ങള്‍
ചാലിച്ചുചാലിച്ചു കൂട്ടി
ചിട്ടപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവർണ്ണോജ്ജ്വല ചിത്രം
സപ്തവർണ്ണോജ്ജ്വല ചിത്രം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍ ...

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാമിതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ-
ന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ-
ന്നനുഭൂതിതൻ നാദം..നാദം ...
അനുഭൂതിതൻ നാദം
എന്നനുഭൂതിതൻ നാദം..നാദം ...


Other Songs in this movie