View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ashtamangalyavum ...

MovieHima Nandini (1995)
LyricsCP Rajasekharan
MusicPukazhenthi
SingersKS Chithra, Chorus

Lyrics

Lyrics submitted by: Indu Ramesh

pa dha ni sa saa. ni ni dha paa
ga ma pa ri ga ri sa sa sa saa

Ashtamangalyavum neyvilakkum
pookkula choodiya nelpparayum
pookkula choodiya nelpparayum..
vegamorukkuka thozhimaare
shree paarvvathiye ethirelkkuvaan
paarvvathiye ethirelkkuvaan...
(ashtamangalyavum..)

aathiraanaalinnu shambhuvinte
janmanaal poothiruvaathirayaay (aathiraa..)
shree paarvvathikkum rathikkuminnu
shankaran prathyaksha moksham nalki (shree..)

ri ga ma ri ga sa. ri ga ma ri ga sa . ri ga ma ri ga sa rii..
sa ga ri sa ri ni. sa ga ri sa ri ni . sa ga ri sa ri ni saa
pa dha ni sa saa ni ni dha paa
ga ma pa ri ga ri sa sa sa saa

kaamane tholppicha thrukkannithaa
paarvvathi nettiyil sindooramaay
paarvvathi nettiyil sindooramaay...
punyapadathil irikkum devan
haimavathikkinnu kaamaroopan
haimavathikkinnu kaamaroopan... (kaamane..)

kailaasashrungathil omkaaramee
shailajaa devikku bharthrupadam (kailaasa..)
kanyakamaarkkullil uthsavamaay
sathbharthrulaabhathin punyanaalaay.. (kanyaka..)

shiva divya chethanayinnu girija than premasaaphalyam (2)
devanmaar saptharshikal apsarassukal chernningu
mandaarasoonathaal pushpavrushti..
mandaarasoonathaal pushpavrushti..

mohanashree raagangal paadi jathipada vinyaasamaadi (2)
thaandava nadaraajante naadyagruhaminnippol
shree paarvvathiyude laasybhaavam
shivan ardhanaareeshwaranaayee thaanum
devikkardha naareeshwaranaayee thaanum...
devikkardha naareeshwaranaayee thaanum...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പ ധ നി സ സാ.. നി നി ധ പാ..
ഗ മ പ രി ഗ രി സ സ സ സാ..

അഷ്ടമംഗല്യവും നെയ്‌വിളക്കും
പൂക്കുല ചൂടിയ നെല്‍പ്പറയും
പൂക്കുല ചൂടിയ നെല്‍പ്പറയും..
വേഗമൊരുക്കുക തോഴിമാരേ
ശ്രീ പാര്‍വ്വതിയെ എതിരേല്ക്കുവാന്‍
പാര്‍വ്വതിയെ എതിരേല്ക്കുവാന്‍...
(അഷ്ടമംഗല്യവും..)

ആതിരാനാളിന്നു ശംഭുവിന്റെ
ജന്മനാള്‍ പൂത്തിരുവാതിരയായ്.. (ആതിരാ..)
ശ്രീ പാര്‍വ്വതിക്കും രതിക്കുമിന്നു
ശങ്കരന്‍ പ്രത്യക്ഷമോക്ഷം നല്കി (ശ്രീ..)

രി ഗ മ രി ഗ സ . രി ഗ മ രി ഗ സ . രി ഗ മ രി ഗ സ രീ..
സ ഗ രി സ രി നി .. സ ഗ രി സ രി നി .. സ ഗ രി സ രി നി സാ..
പ ധ നി സ സാ.. നി നി ധ പാ..
ഗ മ പ രി ഗ രി സ സ സ സാ..

കാമനെ തോല്പിച്ച തൃക്കണ്ണിതാ
പാര്‍വ്വതി നെറ്റിയില്‍ സിന്ദൂരമായ്
പാര്‍വ്വതി നെറ്റിയില്‍ സിന്ദൂരമായ്...
പുണ്യപദത്തില്‍ ഇരിക്കും ദേവന്‍
ഹൈമവതിക്കിന്നു കാമരൂപന്‍
ഹൈമവതിക്കിന്നു കാമരൂപന്‍... (കാമനെ..)

കൈലാസശൃംഗത്തില്‍ ഓംകാരമീ
ശൈലജാദേവിക്ക് ഭര്‍ത്തൃപദം (കൈലാസ..)
കന്യകമാര്‍ക്കുള്ളില്‍ ഉത്സവമായ്
സത് ഭര്‍ത്തൃലാഭത്തിന്‍ പുണ്യനാളായ്.. (കന്യക..)

ശിവദിവ്യചേതനയിന്നു ഗിരിജ തന്‍ പ്രേമസാഫല്യം (2)
ദേവന്മാര്‍ സപ്തര്‍ഷികള്‍ അപ്സരസ്സുകള്‍ ചേര്‍ന്നിങ്ങു
മന്ദാരസൂനത്താല്‍ പുഷ്പവൃഷ്ടി..
മന്ദാരസൂനത്താല്‍ പുഷ്പവൃഷ്ടി...

മോഹനശ്രീ രാഗങ്ങള്‍ പാടി ജതിപദ വിന്യാസമാടി (2)
താണ്ഡവനടരാജന്റെ നാട്യഗൃഹമിന്നിപ്പോള്‍
ശ്രീപാര്‍വ്വതിയുടെ ലാസ്യഭാവം
ശിവന്‍ അര്‍ദ്ധനാരീശ്വരനായീ താനും
ദേവിക്കര്‍ദ്ധനാരീശ്വരനായീ താനും...
ദേവിക്കര്‍ദ്ധനാരീശ്വരനായീ താനും...


Other Songs in this movie

Deepaaradhana
Singer : KS Chithra   |   Lyrics : CP Rajasekharan   |   Music : Pukazhenthi
Indulekhayanantha
Singer : KS Chithra   |   Lyrics : CP Rajasekharan   |   Music : Pukazhenthi
Sooryabimbam
Singer : KS Chithra   |   Lyrics : CP Rajasekharan   |   Music : Pukazhenthi