View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലങ്കയില്‍ വാണ ...

ചിത്രംസീത (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

lankayil vaana seethayilentho
shanka janangal paranju
shanka janangal paranju
raajaa raaman prajakalkkaay than
raaniye kaattil vedinju
raaniye kaattil vedinju

praanapriyayaam janakaathmajaye
kaanaathullu pidanju
kaanaathullu pidanju
oonumurakkavumillathennum
hridayam nonthu karanju
hridayam nonthu karanju

pushpathalpangal vedinju raghoothaman
darbha virichu kidannu
nithyavum seetha smaranakku munpil than
chithamarppichu kazhinju

raamane mathram dhyanichum priya
naamam thanne japichum
raamanilellaamarppichangane
jaanaki kenu kazhinju
jaanaki kenu kazhinju

poojaa pushpamiruthum maaninu
pulluparichu koduthum
pulluparichu koduthum
aashramavaadi nanachum jeevanil
aasha nashichu vasichu
aadha nashichu vasichu

swapnathilennum sreeraamane kandaval
njettiyunarnnezhunnekkum
shoonyathayil nokki kanneer pozhichangu
veenuthalarnnu kidakkum

eevidham dukhichu vazhunnakaalathu
paaamorammayaay theernnu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ലങ്കയില്‍ വാണ സീതയിലെന്തോ
ശങ്ക ജനങ്ങള്‍ പറഞ്ഞു
ശങ്ക ജനങ്ങള്‍ പറഞ്ഞു
രാജാ രാമന്‍ പ്രജകള്‍ക്കായ് തന്‍
റാണിയെ കാട്ടില്‍ വെടിഞ്ഞു
റാണിയെ കാട്ടില്‍ വെടിഞ്ഞു

പ്രാണപ്രിയയാം ജനകാത്മജയെ
കാണാതുള്ളു പിടഞ്ഞു
കാണാതുള്ളു പിടഞ്ഞു
ഊണുമുറക്കവുമില്ലാതെന്നും
ഹൃദയം നൊന്തു കരഞ്ഞു
ഹൃദയം നൊന്തു കരഞ്ഞു

പുഷ്പതല്പങ്ങള്‍ വെടിഞ്ഞു രഘൂത്തമന്‍
ദര്‍ഭവിരിച്ചു കിടന്നു
നിത്യവും സീതാസ്മരണയ്ക്കു മുന്‍പില്‍ തന്‍
ചിത്തമര്‍പ്പിച്ചു കഴിഞ്ഞു

രാമനെ മാത്രം ധ്യാനിച്ചും പ്രിയ
നാമം തന്നെ ജപിച്ചും
രാമനില്ല്ലാമര്‍പ്പിച്ചങ്ങനെ
ജാനകി കേണുകഴിഞ്ഞു
ജാനകി കേണുകഴിഞ്ഞു

പൂജാപുഷ്പമിറുത്തും മാനിനു
പുല്ലുപറിച്ചു കൊടുത്തും
പുല്ലുപറിച്ചു കൊടുത്തും
ആശ്രമവാടി നനച്ചും ജീവനില്‍
ആശനശിച്ചു വസിച്ചു
ആശനശിച്ചു വസിച്ചു

സ്വപ്നത്തിലെന്നും ശ്രീരാമനെക്കണ്ടവള്‍
ഞെട്ടിയുണര്‍ന്നെഴുന്നേല്‍ക്കും
ശൂന്യതയില്‍ നോക്കി കണ്ണീര്‍ പൊഴിച്ചങ്ങു
വീണുതളര്‍ന്നു കിടക്കും

ഈവിധം ദുഃഖിച്ചു വാഴുന്നകാലത്ത്
പാരമൊരമ്മയായ് തീര്‍ന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാട്ടുപാടിയുറക്കാം ഞാന്‍
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നു
ആലാപനം : എ എം രാജ, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാണ്മൂ ഞാന്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവന ഭാരത
ആലാപനം : പി ബി ശ്രീനിവാസ്‌, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമരാജ്യത്തിന്റെ
ആലാപനം : എ എം രാജ, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വീണേ പാടുക പ്രിയതരമായ്‌
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ രാമ
ആലാപനം : എ എം രാജ, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സീതേ ലോകമാതാവേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നേരംപോയി നട നട
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മംഗളം നേരുക
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രജകളുണ്ടോ പ്രജകളുണ്ടോ
ആലാപനം : പി ബി ശ്രീനിവാസ്‌, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), പുനിത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി