View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കദളീവനത്തില്‍ കളിത്തോഴനായ ...

ചിത്രംകണ്ണും കരളും (1962)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Indu Ramesh

Kadaleevanathin kalithozhanaaya
kaatte neeyumurangiyo
poonkaatte neeyumurangiyo..
kathakil mutti vilikkarulla nee
kadhayariyaathe urangiyo..
kathakum chaari urangiyo... (kadalee..)

panineer visharikal veeshi veeshi(2)
panchama raagam paadi paadi
malarkkidaavine maarilurakkaan
varoo varoo kaatte
varoo varoo kaatte.... (kadalee..)

thallalam thullum thalirilam kaikal
thaazhe neerthi poometha
kulir koriyidaan koodeyirikkaan
kothiyaakunnille nenchil
kothiyaakunnille... (kulir)
madhuvidhu raavin madhuravumaay nee
ithile varukille
ithile varukille... (kadalee..)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കദളീവനത്തിന്‍ കളിത്തോഴനായ
കാറ്റേ നീയും ഉറങ്ങിയോ
പൂങ്കാറ്റേ നീയും ഉറങ്ങിയോ..
കതകില്‍ മുട്ടി വിളിക്കാറുള്ള നീ
കഥയറിയാതെ ഉറങ്ങിയോ..
കതകും ചാരി ഉറങ്ങിയോ... (കദളീ..)

പനിനീര്‍ വിശറികള്‍ വീശി വീശി (2)
പഞ്ചമരാഗം പാടി പാടി
മലര്‍ക്കിടാവിനെ മാറിലുറക്കാന്‍
വരൂ വരൂ കാറ്റേ..
വരൂ വരൂ കാറ്റേ... (കദളീ..)

തല്ലലം തുള്ളും തളിരിളം കൈകള്‍
താഴെ നീര്‍ത്തി പൂമെത്ത
കുളിര്‍ കോരിയിടാന്‍ കൂടെയിരിക്കാന്‍
കൊതിയാകുന്നില്ലേ.. നെഞ്ചില്‍
കൊതിയാകുന്നില്ലേ... (കുളിര്‍)
മധുവിധുരാവിന്‍ മധുരവുമായ് നീ
ഇതിലെ വരുകില്ലേ
ഇതിലെ വരുകില്ലേ... (കദളീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിമണ്ണു മെനഞ്ഞു [Happy]
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കളിമണ്ണു മെനഞ്ഞു [Sad]
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
വളര്‍ന്നു വളര്‍ന്നു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചെന്താമരപ്പൂന്തേന്‍
ആലാപനം : മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
താതെയ്യം കാട്ടിലെ
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
തിരുമിഴിയാലേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആരെ കാണാന്‍ അലയുന്നു
ആലാപനം : കെ ജെ യേശുദാസ്, രേണുക   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍