View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശൈലനന്ദിനി ...

ചിത്രംകുമാരസംഭവം (1969)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, ബി വസന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

thapassirunnoo devan parama prashaanthamaay
tharanga viheenamaay maruvum kadalpole
oru neermani polum thookaathe thulumbaathe
nirakumbham pol nilkkum nishabda megham pole
thaithennalelkkaathoru vilakkil nishpandamaay
kathunna naalam pole
thapassirunnoo..... devan.......

Sailanandini ! neeyoru poojaa
manthratharanginiyaayee
ambili choodum thampuraanoru
thumbappookkaniyaayee, neeyoru thumpapookkaniyaayee!

punyavaahini, mandaakini,poo-
kkumpilil nalkiya theerthavumaay
devanirikkum thaazhvara nizhalil
poojaariniyaay vannu, sivapada
poojaarininjaan vannu! (Sailanandini...)

poovum karukayumanjalee pushpavum
koovalathalir maalayumaay
daevadaaruththanalil neeyoru
naivedyavumaay vannu, mattoru
naivedyam pol ninnu! (Sailanandini)

venneeraniyum thiruvudalennini
mangalakkunkumakkuri chaarthum!
kinnarathamburu njangalkkaayoru
mangalyasruthi moolum? ennini mamgalyasruthi moolum?

saila nandini........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തപസ്സിരുന്നൂ ദേവന്‍, പരമപ്രശാന്തമായ്‌
തരംഗവിഹീനമായ്‌ മരുവും കടല്‍ പോലെ
ഒരു നീര്‍മണിപോലും തൂകാതെ തുളുമ്പാതെ
നിറകുംഭം പോല്‍നില്‍ക്കും നിശ്ശബ്ദമേഘം പോലെ
തൈത്തെന്നലേല്‍ക്കാത്തൊരുവിളക്കില്‍ നിഷ്പന്ദമായ്‌
കത്തുന്ന നാളം പോലെ തപസ്സിരുന്നൂ ദേവന്‍

ശൈലനന്ദിനി ! നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ, നീയൊരു തുമ്പപ്പൂക്കണിയായീ!

പുണ്യവാഹിനി, മന്ദാകിനി,പൂ-
ക്കുമ്പിളില്‍ നല്‍കിയ തീര്‍ത്ഥവുമായ്‌
ദേവനിരിക്കും താഴ്‌വര നിഴലില്‍
പൂജാരിണിയായ്‌ വന്നു, ശിവപദ
പൂജാരിണിഞാന്‍ വന്നു!

പൂവും കറുകയുമഞ്ജലീ പുഷ്പവും
കൂവളത്തളിര്‍മാലയുമായ്‌
ദേവദാരുത്തണലില്‍ നീയൊരു
നൈവേദ്യവുമായ്‌ വന്നു, മറ്റൊരു
നൈവേദ്യം പോല്‍ നിന്നു! (ശൈലനന്ദിനി)

വെണ്ണീറണിയും തിരുവുടലെന്നിനി
മംഗളക്കുങ്കുമക്കുറി ചാര്‍ത്തും
കിന്നരതംബുരു ഞങ്ങള്‍ക്കായൊരു
മംഗല്യശ്രുതി മൂളും? എന്നിനി മംഗല്യശ്രുതി മൂളും?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
നല്ലഹൈമവതഭൂമിയില്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പ്രിയസഖി ഗംഗേ
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തപസ്സിരുന്നൂ ദേവന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മായാനടനവിഹാരിണി
ആലാപനം : പി ലീല, രാധാ ജയലക്ഷ്മി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
എല്ലാം ശിവമയം
ആലാപനം : രേണുക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പദ്മാസനത്തില്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശരവണപ്പൊയ്കയില്‍
ആലാപനം : പി ലീല, കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്ദുക്കലാമൗലി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മല്ലാക്ഷീമണിമാരില്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓങ്കാരം ഓങ്കാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അസ്ത്യുത്തരസ്യാം [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : മഹാകവി കാളിദാസന്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്‌]
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ