View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈതപ്പൂവിന്‍ ...

ചിത്രംകണ്ണെഴുതി പൊട്ടും തൊട്ട് (1999)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, മോഹന്‍ലാല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaithappoovin kannikkurumbil thottu thottilal
kannum kannum thediyuzhinju kandu kandilla
mullaale...viral murinju...
manassil niraye manam thulumbiya madhura nombaram
(kaithappoovin)

poomaaraa...
thennithenni pamba chirichu
channam chinnam muthu therichu
thuzhayil citharee vellathaamara
olakkayyaal veeshiyenne
olathil thaalathil maadi vilichu
(kaithappoovin)

poroo nee...
kaathum kaathum ketta rahasyam
kannum kannum kandu rasichu
manassil mayangum swapnamarmmaram
ikkilikku pon chilanka
kaathola kaivala palunku mothiram
(kaithappoovin)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ വിരല്‍ മുറിഞ്ഞു...
മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം
(കൈതപ്പൂവിന്‍)

പൂമാരാ....
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയില്‍ ചിതറീ വെള്ളത്താമര
ഓലക്കൈയ്യാല്‍ വീശിയെന്നെ
ഓളത്തില്‍ താളത്തില്‍ മാടിവിളിച്ചു
(കൈതപ്പൂവിന്‍)

പോരൂ നീ....
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സില്‍ മയങ്ങും സ്വപ്‌നമര്‍മ്മരം
ഇക്കിളിയ്‌ക്ക് പൊന്‍‌ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം
(കൈതപ്പൂവിന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൈത്താരോ
ആലാപനം : കലാഭവന്‍ മണി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കൈതപ്പൂവിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഹരിചന്ദനം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചെമ്പഴുക്ക
ആലാപനം : കെ ജെ യേശുദാസ്, കലാഭവന്‍ മണി, മഞ്ജു വാര്യര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മീനക്കോടി കട്ടേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പൂച്ചയ്ക്കൊരു പൂത്താലി
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍