View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴാം നാളു ...

ചിത്രംവിസ്മയം (1998)
ചലച്ചിത്ര സംവിധാനംരഘുനാഥ് പലേരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ezhaam naalu aayilyam naalu
oonjaalaadaan thaamara noolu
poovenam munnaazhi
aaraadaan paalaazhi
(ezhaam naalu)

poovithalil veena thoomanjuthulli nee
punyamezhum vaidooryamaayi
mancheraathin pon naalamaayi
peelikal neerthum aakaasha mayilin
kaalocha veendum kelkkunnu
kaalam kaineetti nilkkunnu
ennum kani kaanaan
oru ponnushassallo nee
(ezhaam naalu)

raamazhayil vannoromanathumbi nee
ezhazhakin vaalsalyamaayi
kayyothungum pookkaalamaayi
peridum neram poovaalippayyum
nerunnu kaavil paaloottu
oro kaattilum thaaraattu
mounam mozhi thedum
priya maanasa gaanam nee
(ezhaam naalu)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഏഴാം നാള് ആയില്യം നാള്
ഊഞ്ഞാലാടാന്‍ താമരനൂല്
പൂ വേണം മുന്നാഴി
ആറാടാന്‍ പാലാഴി
(ഏഴാം നാള്)

പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീ
പുണ്യമെഴും വൈഡൂര്യമായി
മണ്‍ചെരാതില്‍ പൊന്‍‌നാളമായി
പീലികള്‍ നീര്‍ത്തും ആകാശമയിലിന്‍
കാലൊച്ച വീണ്ടും കേള്‍ക്കുന്നു
കാലം കൈനീട്ടി നില്‍ക്കുന്നു
എന്നും കണികാണാന്‍
ഒരു പൊന്നുഷസ്സല്ലോ നീ
(ഏഴാം നാള്)

രാമഴയില്‍ വന്നൊരോമനത്തുമ്പി നീ
ഏഴഴകിന്‍ വാത്സല്യമായി
കൈയ്യൊതുങ്ങും പൂക്കാലമായി
പേരിടും നേരം പൂവാലിപ്പയ്യും
നേരുന്നു കാവില്‍ പാലൂട്ട്
ഓരോ കാറ്റിലും താരാട്ട്
മൗനം മൊഴി തേടും
പ്രിയമാനസഗാനം നീ
(ഏഴാം നാള്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴാം നാളു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കൊതിച്ചതും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കുങ്കുമ പൂ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
മൂക്കില്ല നാക്കില്ല
ആലാപനം : ജോണ്‍സണ്‍   |   രചന : രഘുനാഥ് പലേരി   |   സംഗീതം : ജോണ്‍സണ്‍