View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിനീർ ...

ചിത്രംമിഷന്‍ 90 ഡേയ്സ് (2007)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Added by Kalyani on October 21, 2010

മിഴിനീരു പൊഴിയുമ്പോഴും കരയില്ല ഞാന്‍ ...(2)
കരള്‍ നൊന്തു പിടയുമ്പോഴും തളരില്ല ഞാന്‍
ഉരുകുന്നൊരീ മാനസം ഉഴിയേണമീ ജീവിതം
പ്രിയ നാടിനായ്....പ്രിയ നാടിനായ്
ഉണരേണമേ.. ഉയിരേകുവാന്‍

നേരിന്റെ പാലാഴിയാണീ മാറില്‍
നോവിന്റെ നീരാവിയാണീ നെഞ്ചില്‍
നിസ്സംഗനായ് മാറേണ്ട നീ
നിരാലംബനാകേണ്ട നീ
നിലയ്ക്കാത്ത കണ്ണീരുള്ളോരീ മണ്ണില്‍
ബാങ്കിന്റെ ഈണങ്ങളും
മണിശംഖനാദങ്ങളും
ഇരുളിലും തെരുവിലും ഇടറുമെങ്കില്‍
അരികിലോ കിരണമായ് പുലരണേ നീ

കൈവല്യനാമങ്ങളാണീ നാവില്‍
വാത്സല്യശീലങ്ങളാണാത്മാവില്‍
മനസ്സിനെ മാലേയമായ്‌
തലോടുന്നോരീ ഭൂമിയെ
തമസ്സിന്റെ മേഘം വീണ്ടും മൂടുമ്പോള്‍
ആരണ്യതീരങ്ങളില്‍
മുഴുകുന്ന വേദാന്തമോ
ഒളിവിലും മറവിലും ഉഴറുമെങ്കില്‍
അഭയമായ്‌ വരണമേ കിരണമേ നീ

(മിഴിനീരു ...)

 

Added by Kalyani on October 21, 2010

Mizhineeru pozhiyumpozhum
karayilla njaan...(2)
karal nonthu pidayumpozhum
thalarilla njaan
urukunnoree maanasam
uzhiyenamee jeevitham
priya naadinaay
priya naadinaay unarename...
uyirekuvaan..

nerinte paalaazhiyaanee maaril
novinte neeraaviyaanee nenchil
nissanganaay maarenda nee
niraalambanaakenda nee
nilaykkaatha kannerulloree mannil

baankinte eenangalum
manishankha naadangalum
irulilum theruvilum idarumenkil
arikilo kiranamaay pularane nee

kaivallya naamangalaanee naavil
vaalsallya sheelangalaanaathmaavil
manassine maaleyamaay
thalodunnoree bhoomiye
thamassinte megham veendum moodumpol
aarannya theerangalil
muzhukunna vedaanthamo
olivilum maravilum uzharumenkil
abhayamaay varaname kiraname nee

(mizhineeru...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഷാൻ ഹൈ തൂ അഭിമാൻ ഹൈ തൂ
ആലാപനം : ശാലിനി സിംഗ്‌   |   രചന : സാജത്ത്, ഫര്‍ഹാദ്   |   സംഗീതം : സാജത്ത്, ഫര്‍ഹാദ്