View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരി രാരാരിരോ ...

ചിത്രംമിഴിയോരങ്ങളില്‍ (1989)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംഗംഗൈ അമരന്‍
ആലാപനംകെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആരാരിരാരാരീരോ ആരാരീരാരോ
ആരാരീരാരീരാരോ രാരാരീരാരോ
രാരാരീ രാരീരരോ രാരാരീ രാരോ
രാരാരീ രാരീരരോ രാരാരീ രാരോ
രാരാരീ രാരീരരോ രാരാരീ രാരോ ...

പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
എന്നുണ്ണിക്കിങ്കൂട്ടുവാൻ തേൻകിണ്ണം നീ താ
പൊന്നോണപ്പൂക്കൾ മണം വീശുന്ന മാസം
എന്നോമൽ കണ്ണൻ ഇന്നും അജ്ഞാത വാസം .
.പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ

തേനലയുമായ് പൂമ്പൊടിയുമായ് പോരൂ മണിക്കാറ്റേ
തേരിറങ്ങി വാ നീ പകർന്നു താ മോദം തരും രാഗം
എന്റെ പൊന്നുറങ്ങാനൊരു ഈണം
എന്റെ നെഞ്ചടങ്ങാനൊരു ദീപം
നീ കാതിൽ മൂളുമോ ...
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ ...

താരകങ്ങളോ നീർകണങ്ങളോ മിന്നും തെളിമാനം
താരണിഞ്ഞതോ പാൽചുരന്നതോ
രാവിൻ തുള്ളും മാറിൽ
എങ്ങും കൺകൾ മൂടും സുഖയാമം
എന്റെ കണ്ണിണകൾ എന്നും ഈറൻ...
ഇനിയാര് കാണുമോ ....ഓ ...
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
എന്നുണ്ണിക്കിങ്കൂട്ടുവാൻ തേൻകിണ്ണം നീ താ
ഇന്നെന്റെ കണ്ണിൽ നിന്നും നീരോടും നേരം
തേനാരി കാതിൽ മിന്നും തേരോടും മേളം ..
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
ആരാരീ രാരീരരോ ആരാരീരാരോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ നാദസംഗമം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
ഹംസമേ നീ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കഥയെഴുതും കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കര്‍ണ്ണികാരം പൂക്കും [ഹംസമേ നീ - ബിറ്റ് ]
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
മധുവാണി
ആലാപനം : ഗംഗൈ അമരന്‍, കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍