View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടിക്കാൻ പറ്റാത്ത ...

ചിത്രംദ്വന്ദയുദ്ധം (1981)
ചലച്ചിത്ര സംവിധാനംസി വി ഹരിഹരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, എം ജി രാധാകൃഷ്ണന്‍, ജൂനിയര്‍ മെഹബൂബ്‌, കെ ഓമനക്കുട്ടി

വരികള്‍

Lyrics submitted by: Indu Ramesh

Kadikkaan pattaatha madhurakkani
aniyaan pattaatha kanakamani
chirakaalapoorva sukrithaphalam
madhumaasa pushpa madhumadhuram...
(kadikkaan... )

kanakakunnaaya kottaaram ithu
gaganam muttunna kottaaram
santhosha ghoshamenthaanu
kochu santhaanathinte peru vili
makanaam kannante manimaarilinnu
malayan thattaante perumani...
(kadikkaan... )

arimulla pootha chiriyaanu ithu
aanandatthinte kaniyaanu
ampaariyeri nadakkenam avan
ampaadikrishnanaakenam
allaahu thanna nidhiyaanu
ullaasamarulum kaniyaanu
dhahi nahi yidhahi melathil
thabalakal chollukal muzhakkatte
olakkamode dolakkum
moolakkamode kelkkatte...
(kadikkaan... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കടിക്കാൻ പറ്റാത്ത മധുരക്കനി
അണിയാൻ പറ്റാത്ത കനകമണി
ചിരകാലപൂർവ്വ സുകൃതഫലം
മധുമാസപുഷ്പ മധുമധുരം (കടിക്കാൻ..)

കനകക്കുന്നായ കൊട്ടാരം ഇതു
ഗഗനം മുട്ടുന്ന കൊട്ടാരം
സന്തോഷഘോഷമെന്താണു
കൊച്ചു സന്താനത്തിന്റെ പേരു വിളി
മകനാം കണ്ണന്റെ മണിമാറിലിന്ന്
മലയൻ തട്ടാന്റെ പേരുമണി (കടിക്കാൻ...)

അരിമുല്ല പൂത്ത ചിരിയാണു ഇത്‌
ആനന്ദത്തിന്റെ കനിയാണ്‌
അമ്പാരിയേറി നടക്കേണം അവൻ
അമ്പാടിക്കൃഷ്ണനാകേണം
അല്ലാഹു തന്ന നിധിയാനൂ
ഉല്ലാസമരുളും കനിയാണ്‌
ധഹി നഹി യിധഹി മേളത്തിൽ
തബലകൾ ചൊല്ലുകൾ മുഴക്കട്ടെ
ഓളക്കമോടെ ഡോലക്കും
മൂളക്കമോടെ കേൾക്കട്ടെ (കടിക്കാൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പരിപ്പുവട തിരുപ്പൻ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
ഇക്കളി തീക്കളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌