View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നഗരം ...

ചിത്രംഒരേ കടല്‍ (2007)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംമമ്മൂട്ടി, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by vikasvenattu@gmail.com on February 20, 2010

നഗരം വിധുരം! എരിയും ഹൃദയം!
തീരാദൂരം ജന്മാന്തരങ്ങളിലൂടിനിയും
അലയുന്നുവോ...

ധമനി രുധിരനദിയാകും...
ചടുലമൊഴികള്‍ ബലിയേകും...
തമസ്സു തമസ്സിന്നിടയിലിടറിവീഴും യാമം...
നഗരം വിധുരം... എരിയും ഹൃദയം...
വേര്‍പെടുമെന്നോര്‍മ്മകള്‍ വേദനയായി...

കടലിനു കുറുകെ പായുന്ന കാറ്റിനെ
കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു.
ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍
ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്.
എന്റെ, എന്റെ ഞാനെന്ന ഭാവം.

കടല്‍ പാടുമാര്‍ദ്രഗീതം
നെഞ്ചിലെ മുറിവില്‍ നീ തൊട്ടനേരം
പിടയുന്നതെന്തിനോ ഉള്‍ക്കടലലപോലെ
ചുടുകാറ്റു മൂളും ഭൂമീ... പറയൂ നീ...
എവിടേയെന്‍ ബാംസുരി? അറിയാമോ?
(നഗരം)

വാഴ്‌വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍
വാക്കുകള്‍ക്കതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകളുണ്ട്.
പകലില്‍ അലഞ്ഞുതിരിഞ്ഞ ആശകള്‍ നിശബ്‌ദമായ്
രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ
മുട്ടി വിളിക്കുന്നു. എനിക്കു കേള്‍ക്കാം‍.

ഘനശ്യാമചന്ദ്രികേ നീ മായവേ
ഇരുളില്‍ ഞാനേകനായി...
തിരയുന്നതെന്തിനോ തെന്നലിനലപോലെ
ശുഭരാഗം തേടും ഭൂമീ... പറയൂ നീ...
എവിടേയെന്‍ ദില്‍‌റുബാ? അറിയാമോ?
(നഗരം)

കടന്നുപോയ കണ്ണീരിന്റെ രാത്രി‌ക്കു നേരെ നോക്കി
എന്റെ ഹൃദയം വിട പറയുന്നു.
എവിടെയോ അലയുന്ന പ്രകാശത്തെ
തന്റെ നെഞ്ചിലേറ്റാനായി
നിശബ്‌ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.

----------------------------------

Added by Susie on May 26, 2010

nagaram vidhuram eriyum hridayam
theeraadooram janmaantharangaliloodiniyum
alayunnuvo

dhamani rudhiranadiyaakum
chadulamozhikal baliyekum
thamassu thamassinnidayil idariveezhum yaamam
nagaram vidhuram eriyum hridayam
verpedumennormmakal vedanayaayi

kadalinu kuruke paayunna kaattine
karayude nishwaasam veruthe pinthudarunnu...
njaanum neeyumenna theerangalkkidayil
aarthirambunna oru kadalundu.
ente, ente njaanenna bhaavam...

kadal paadumaardrageetham
nenchile murivil nee thotta neram
pidyunnathenthino ulkkadalala pole
chudukaattu moolum bhoomee parayoo nee
evideyen baansuri? ariyaamo?

vaazhvinte nizhal moodiya ullarakalil
vaakkukalkkatheethamaayi ormmayude ekaanthamaaya koodukalundu.
pakalil alanjuthirinja aashakal nisshabdamaay
raathriyil thirike vannu ente hridayathe
mutti vilikkunnu. enikku kelkkaam...

ghanashyaama chandrike nee maayave
irulil njaan ekanaayi
thirayunnathenthino thennalinnala pole
shubharaagam thedum bhoomee parayoo nee
evideyen dilrubaa? ariyaamo?
(nagaram)

kadannupoya kanneerinte raathrikku nere nokki
ente hridayam vida parayunnu
evideyo alayunna prakaashathe
thente nenchilettaanaayi
nisshabdamaayi kaathirikkunnu ee iruttu...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യമുന വെറുതെ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു കടലായ്‌
ആലാപനം : നവീൻ നായർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മനസ്സിന്റെ
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണയ സന്ധ്യ
ആലാപനം : ബോംബെ ജയശ്രീ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
യമുന വെറുതെ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍