View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെങ്കടാചല നിലയം [ഗുരുനാഥന്‍] ...

ചിത്രംഇന്ദ്രനീലം (2006)
ചലച്ചിത്ര സംവിധാനംസുരേഷ് നാരായണൻ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംരതീഷ്‌ കണ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 26, 2010

വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
പങ്കജനേത്രം പരമപവിത്രം
ശംഖചക്രധര ചിന്മയരൂപം
(വെങ്കടാചല)

ഗുരുനാഥന്‍ ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന്‍
ഹൃദയലോചലം തുറക്കും അനുപമന്‍
മരണത്തെ ഹനിക്കും അമൃതദായകന്‍
താപത്തെ കെടുത്തും കരുണാര്‍ദ്രന്‍
(ഗുരുനാഥന്‍)

സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാ‍നമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
തിരുടന്മാര്‍ കവരാത്ത ജ്ഞാനമഹാധനം
എനിക്കു തന്നില്ലേ ദേവാ, എനിക്കു തന്നില്ലേ
(ഗുരുനാഥന്‍)

അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതനാക്കിയില്ലേ
കൊടുക്കുംതോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ
പരലോകയാത്രയില്‍ പാഥേയമാകും
ഭോജ്യം തന്നില്ലേ ദേവാ, ഭോജ്യം തന്നില്ലേ
(ഗുരുനാഥന്‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2010

Venkadaachala nilayam
vaikundapura vaasam
pankaja nethram paramapavithram
shamkha chakradhara chinmaya roopam
(Venkadaachala..)

Gurunaadhan ulakithil saakshaal eeswaran
hrudayalochalam thurakkum anupaman
maranathe hanikkum amruthadaayakan
thaapathe keduthum karunaardran
(Gurunaadhan..)

Sudha thulumpum paanapaathram angenikkekiyille
lipikalil korthoru vijnjaana maalyam
nenchil chaarthiyille
thirudanmaar kavaraatha njaana mahaadhanam
enikku thannille devaa enikku thannille
(Gurunaadhan..)

Akhilabhaagyavum aruliyenne pandithanaakkiyille
kodukkum thorum adhikaricheedunna sarigama thannille
paraloka yaathrayil paadheyamaakum
bhojyam thannille devaa bhojyam thannille
(Gurunaadhan..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആഗമയ ലസിതേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
കാലം പ്രിയതരമധുകാലം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
എന്തിനു പെണ്ണേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
മൈക്കണ്ണില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
ഇടയ്ക്ക കൊട്ടാം
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
വെങ്കടാചല നിലയം [ഗുരുനാഥന്‍]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍
മൈക്കണ്ണിൽ
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രതീഷ്‌ കണ്ണന്‍