View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലിലയും ...

ചിത്രംവീരാളിപ്പട്ട്(അനന്തം) (2007)
ചലച്ചിത്ര സംവിധാനംകുക്കു സുരേന്ദ്രന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിശ്വജിത്ത്
ആലാപനംമഞ്ജരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 30, 2011

ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമിരാവ്
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നുമാരൻ
ആവണിരാവിന്റെ വെള്ളിനിലാ നൂലിഴകൾ നീ അണിയുന്നോ
ആതിരനാളിന്റെ ഓർമ്മയിലെ മഞ്ഞലയിൽ നീ കുളിരുന്നോ
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നു മാരൻ
(ആലിലയും..)

അഴകിന്റെ തളിരുകൾ ഒരുങ്ങിനിന്നു
ഇല മൂടും തളിരുടൽ ഒതുങ്ങിനിന്നു
നിറമുള്ള ചിറകുമായ് അവനണഞ്ഞു
നനവുള്ള കവിളിണ തൊടുന്നുവോ പൊതിഞ്ഞുവോ
അവനെന്തേ കുറുമ്പുമായ് മൊഴിഞ്ഞു മെല്ലെ
അവളെന്തേ കുറുമ്പനായ് കുഴഞ്ഞു മെല്ലെ
(ആലിലയും..)

കനവിന്റെ ഇരവുകൾ ഉലഞ്ഞുവെങ്ങോ
കരളിന്റെ കതകുകൾ തുറന്നുവെങ്ങോ
അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു
മധുവുള്ള ചൊടിയതിൽ ഉരുമ്മിയോ നുണഞ്ഞുവോ
അവനെന്നും മിഴിത്തുമ്പിൽ വസന്തമല്ലേ
ഇനി നീയെൻ മനസ്സിന്റെ സുഗന്ധമല്ലേ
(ആലിലയും..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011

Aalilayum kaattalayum kadha parayum kaavu
Chandanavum peythu varum panchami raavu
Arimulle varunundu virunu kaaran
Avanalle kinavinte kurunu maaran
Aavani raavinte velli nila noolizhakal nee aniyunno
Athira naalinte ormayile manjalayil nee kulirunoo
Arimulle varunundu virunu kaaran
Avanalle kinavinte kurunu maaran
(Alilayum ....)

Azhakinte thalirukal orungi ninnu
Ila moodum thalirudal othungi ninnu
Niramulla chirakumaayi avanananju
Nanavulla kavilina thodunuvo pothinjuvo
Avanenthey kurumbumayi mozhinju melle
Avalendhey kurumbanayi kuzhanju melle
(Alilayum ....)

Kanavinte iravukal ulanjuvengo
Karalinte kathakukal thuranuvengo
Avan ninte kumbilil parannirunu
Madhuvula chodiyathil urummiyo nunanjuvo
Avanenum mizhithumpil vasanthamalle
Ini neeyen manassinte sughandham alle
(Alilayum ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിലയും
ആലാപനം : മഞ്ജരി, വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
ഇളനീരിൻ തേൻകുടം
ആലാപനം : കെ എസ്‌ ചിത്ര, അന്‍വര്‍ സാദത്ത്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
ശംഖനാദം [ഫില്ലർ ഫ്രം അപരിചിത]
ആലാപനം : അന്‍വര്‍ സാദത്ത്, സരസ്വതി ശങ്കർ, വിശ്വജിത്ത്   |   രചന : സോഹന്‍ ലാല്‍   |   സംഗീതം : വിശ്വജിത്ത്
ശരറാന്തലിന്നു രാവില്‍
ആലാപനം : ശ്രീനിവാസ്   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : വിശ്വജിത്ത്
പറയൂ നിനക്കെന്നെ [മനോരമ ബോണസ്‌ ട്രാക്ക്‌]
ആലാപനം : വിധു പ്രതാപ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
ശരദിന്ദുവാല്‍ (മനോരമ ബോണസ്‌ ട്രാക്ക്‌)
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി