View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റിറമ്പിലെ കൊമ്പിലെ [(M)] ...

ചിത്രംകാലാപാനി (1996)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ
തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ
ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം
മാനേ പൂന്തേനേ നിന്നെകളിയാട്ടാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി

കരിമഷിക്കണ്ണോന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി
കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ
പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും
കൂമ്പാളകുമ്പിളിലെ തേൻ തായോ പൂവാനതുമ്പികളേ നീ വായോ
ദൂരെ വിണ്ണോരം തിങ്കൾപൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്


----------------------------------



Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Aattirambile kombile thathamme kali thathamme
illakkadha chollethedi oolavaali
vendathathu mindathedi koottukaari
aattukunnile thengile thenkarikkile thullipol
thullathedi thulumbathedi thamburaatti
konjathedi kunungathedi kurumbukaari
nejiloru kunjilamthumbi penno thullunnu
chellacheru chinkiripoovaayi thaalam thullunnu
(Attirambile...)

Minuminungana kannil kunjuminnaminnikalano
thudithudikkunna nenjil nalla thoovaal manikalano
eelamalakkaavil ulsavamaayo neelanilapenne
ammanamaadivaru poomkatte
ninnomalooyalil njanaadidam
maanepoomthene ninne kaliyakkan
ponnathira pottum cheru kaanakkuyil paadi
(Attirambile...)

Karimashikkannoezheuthan puzha kannadiyaayi nokki
kolusukalkonjichaniyan nalla mutharavum thedi
poovaniyil meyum ponmakale nin ponnithalaayi njanum
koombalathumbilile then thaayo
thoovaanathumbikale nee vaayo
doore vinnoram thingal poliyaaran
ennullil kuliraarnnoru moham viriyarayi
(Attirambile...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദേ മാതരം
ആലാപനം : കോറസ്‌, മനോ   |   രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി   |   സംഗീതം : ഇളയരാജ
മാരിക്കൂടിന്നുള്ളില്‍
ആലാപനം : കെ എസ്‌ ചിത്ര, ഇളയരാജ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ആറ്റിറമ്പിലെ കൊമ്പിലെ [(F)]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
കൊട്ടും കുഴല്‍ വിളി താളമുള്ളില്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ചെമ്പൂവേ പൂവേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ