View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണാക്കുയിലേ ...

ചിത്രംഇനിയൊരു പ്രണയകഥ (1995)
ചലച്ചിത്ര സംവിധാനംരാഘവേന്ദ്ര റാവു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എം കീരവാണി
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by madhavabhadran on December 18, 2011

കാണാപ്പെണ്ണേ കാണാക്കുയിലേ
കുകുകു....

(പു) കാണാക്കുയിലേ
കണികാണും കുയിലേ
പുള്ളിപ്പൂങ്കുയിലേ
തതത തട്ടാനെ ചെന്നു കണ്ടാട്ടേ
തതത തങ്കത്തില്‍ താലി തീര്‍ത്താട്ടേ
(സ്ത്രീ) കാണാക്കുയിലേ
കണികാണും കുയിലേ
പുള്ളിപ്പൂങ്കുയിലേ
മമ മനസ്സമ്മതമേഴും തന്നാട്ടെ
കകക കല്യാണനാണം വരവായി
(പു) ആഹാ വഹോ എന്നില്‍ നിന്നില്‍
പുന്നാരക്കിന്നാരമേളം മുഴങ്ങൂലേ
(പു) (കാണാക്കുയിലേ )

(പു) കല്യാണനാളില്‍ പുലര്‍ച്ചയ്ക്കു്
മുങ്ങിക്കുളിച്ചു് ചന്ദനം തൊട്ടു്
പനിനീരു പൂശി കോടിയും ചുറ്റി
മണവാളനായു് വരും ഞാന്‍
(സ്ത്രീ) മിന്നൊക്കെ കഴുകി
വര്‍ണ്ണപ്പൂഞ്ചേലയും ചുറ്റി
നൈവേദ്യം വെച്ചു്
സിന്ദൂരമിട്ടു് താലവുമേന്തി
താമ്പൂലം തന്നീടും ഞാന്‍
(പു) പ്രധമരാവിനിനങ്ങള്‍ പ്രമദമാരി പെയ്യുന്നു
(സ്ത്രീ) അരുണരാഗമന്ദാരങ്ങള്‍ കവിളിലല്ലിത്തേന്‍ തൂകി
(പു) തമ്മില്‍ തമ്മില്‍ കണ്ടൊരാ നാളില്‍
കണ്ണിണ രണ്ടും കൈവല്യമൂറി
മോഹപല്ലവി പാടി മൗനങ്ങള്‍ ദേവി

(പു) (കാണാക്കുയിലേ )
(സ്ത്രീ) (കാണാക്കുയിലേ )

(സ്ത്രീ) മണിമുല്ലപ്പന്തല്‍
മോടിയില്‍ തോരണം കെട്ടി
മന്ത്രം മുഴങ്ങി മഞ്ജിമ തങ്ങി
മണ്ഡപം തന്നില്‍ കുറി തൊട്ടു വന്നെത്തി ഞാന്‍
(പു) നാടിത്തുടിപ്പില്‍ മന്ത്രനാദമദ്ദളം കൊട്ടി
വാദ്യം മുഴങ്ങി കുരവകള്‍ പൊങ്ങി
പൂമാരി തൂകി വരമാല ചാര്‍ത്തി ഞാന്‍
(സ്ത്രീ) മനസ്സുമ്മനസ്സിലൊന്നായി
ഒഴുകിയാത്മ സംഗീതി
(പു) ഇരവുവേള പോകരുതേ
ഇനിയാമേള തീരരുതേ
(സ്ത്രീ) ഞാനും നീയും തമ്മില്‍ ചേരും
പാവനാമാണീ ജീവനിയാശ ആടി
ജന്മങ്ങള്‍ കോര്‍ത്തു നില്‍ക്കണം നാഥാ

(പു) (കാണാക്കുയിലേ )
(സ്ത്രീ) (കാണാക്കുയിലേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിചന്ദനത്തിന്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
ഇവിടെ ആരാണ് (മർക്കട മക്കളേ)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
കലപില ചൊല്ലി ചൊല്ലി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
വസന്തമായ് വര്‍ണ്ണപ്പൂവാടിയില്‍ (MD)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
വസന്തമായ് വര്‍ണ്ണപ്പൂവാടിയില്‍ (FD)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
വസന്തമായ് വര്‍ണ്ണപ്പൂവാടിയില്‍ (bit)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി