View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരുമാടിക്കുട്ടാ ...

ചിത്രംമന്ത്രിമാളികയിൽ മനസ്സമ്മതം (1998)
ചലച്ചിത്ര സംവിധാനംകലാഭവൻ അൻസാർ
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 25, 2011
 
ല...

Johnny Johnny.
Yes Pappa.
Eating sugar.
No Pappa.
Telling lies.
No Pappa.
Open your mouth.
Ahaha....

കരുമാടിക്കുട്ടാ നിന്റെ കണ്ണാടികിന്നരിക്കയ്യില്‍
കണ്ടു ഞാന്‍ ദൈവത്തിന്‍ തങ്കക്കുറിമാനം
(കരുമാടിക്കുട്ടാ)
യോഗം കണ്ടു രാജയോഗം കണ്ടു
കാലം വന്നു നല്ല കാലം വന്നു
ആകാശപ്പല്ലക്കില്‍ പാറിപ്പറക്കുന്ന കോലം കണ്ടു
തപ്പോ തപ്പോ തപ്പു തപ്പോ
(കരുമാടിക്കുട്ടാ)
ല...

മോഹത്തേന്മാവില്‍ പൂവിരിഞ്ഞു പോയു്
കരളില്‍ പൊന്മൈനപ്പാട്ടുണര്‍ന്നുവോ
മേള‌ത്തുടി മുട്ടു്
താളക്കൈ തട്ടു്
മുത്തുപ്പൈതങ്ങളേ‌
നാളെ നല്ല നാള്‍ നല്ല നാള്‍
ഭാഗ്യമുള്ള നാള്‍
സ്നേഹമുള്ള നാള്‍
കരളില്‍ തേന്‍ ചുരന്ന നാള്‍
ഉണരൂ മനസ്സേ ഉണരൂ ആടിത്തുളുമ്പി വരൂ
തുമ്പികളേ തുമ്പികളേ
പൂങ്കുടമേ പൂങ്കുടമേ
(കരുമാടി)

തൊട്ടാല്‍ പൊട്ടുന്നു പൂക്കൊളുന്തുകള്‍
മുറ്റത്തെത്തുന്നു സ്വപ്നകന്യകള്‍
അരികത്തെത്താറായു്
തേടും പൂക്കാലം കുട്ടിക്കുറുമ്പുകളേ
നാളെ നല്ല നാള്‍ നല്ല നാള്‍
ഭാഗ്യമുള്ള നാള്‍
സ്നേഹമുള്ള നാള്‍
കരളില്‍ തേന്‍ ചുരന്ന നാള്‍
കിളിവാല്‍ക്കുരുവീ ഇതിലേ തമ്പുരു മീട്ടി വരൂ
പൂത്തിരികള്‍ പൂത്തിരികള്‍
കൊണ്ടു വരൂ കൊണ്ടു വരൂ
(കരുമാടിക്കുട്ടാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തടുക്കാമെങ്കില്‍ തടുക്കീനെടോ
ആലാപനം : ബിജു നാരായണന്‍, മായ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മിഴിയിൽ ഇന്ദ്രനീലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പീലിക്കൊമ്പത്താടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പ്രപഞ്ചമുണരും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പ്രപഞ്ചമുണരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തിരി തെളിഞ്ഞ
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്