View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രപഞ്ചമുണരും ...

ചിത്രംമന്ത്രിമാളികയിൽ മനസ്സമ്മതം (1998)
ചലച്ചിത്ര സംവിധാനംകലാഭവൻ അൻസാർ
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

പ്രപഞ്ചമുണരും പ്രഭാതം 
പ്രകാശമൊഴുകും വിഭാവരി തീരം
പുലരിക്കു നൽകാൻ പൊൻപണമോടെ 
പകലവനണയും കാലം...കാലം..
പ്രപഞ്ചമുണരും പ്രഭാതം 
പ്രകാശമൊഴുകും  വിഭാവരി തീരം
പുലരിക്കു നൽകാൻ പൊൻപണമോടെ 
പകലവനണയും കാലം..കാലം

വിതക്കാതെ...കൊയ്യാതെ...
പലതായ് വേർപിരിയാതെ
വിതക്കാതെ കൊയ്യാതെ 
പലതായ് വേർപിരിയാതെ
നീലക്കുരുവികൾ ഉണരും പ്രഭാതം
മതങ്ങളായ് ജാതികളായ് 
ഹ്യദയവികാരം പങ്കു വയ്ക്കും
മാനവനുണരും പ്രഭാതം...പ്രഭാതം (പ്രപഞ്ചമുണരും )

നിലയ്ക്കാതെ തുളുമ്പാതെ 
കൈവിലങ്ങുകളില്ലാതെ
നിലയ്ക്കാതെ തുളുമ്പാതെ
 കൈവിലങ്ങുകളില്ലാതെ
പൂന്തേനരുവികൾ ഉണരും പ്രഭാതം
മായികമായ് മാസ്മരമായ്
മനുഷ്യ ബന്ധങ്ങൾ പകുത്തുനോക്കാൻ
മോഹങ്ങളുണരും പ്രഭാതം.. പ്രഭാതം..(പ്രപഞ്ചമുണരും )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തടുക്കാമെങ്കില്‍ തടുക്കീനെടോ
ആലാപനം : ബിജു നാരായണന്‍, മായ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കരുമാടിക്കുട്ടാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മിഴിയിൽ ഇന്ദ്രനീലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പീലിക്കൊമ്പത്താടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പ്രപഞ്ചമുണരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തിരി തെളിഞ്ഞ
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്