View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ സ്വര്‍ണ്ണമാനേ ഇനി വിടില്ല നിന്നെ ...

ചിത്രംമിസ്റ്റർ ക്ലീൻ (1996)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ ...

എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ ...
ഇനിയെന്തു വേണം...
ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...
ഇനി വിടില്ല നിന്നേ..

നീയെത്തുംനേരം കണ്ടു
തിരിനീട്ടിയ സൗന്ദര്യം
എൻ മിഴിയിലുണർന്നു പൊന്നരയന്നങ്ങൾ
നീയെത്തുംനേരം കണ്ടു
തിരിനീട്ടിയ സൗന്ദര്യം
എൻ മിഴിയിലുണർന്നു പൊന്നരയന്നങ്ങൾ
നീയൊരു സുമശരതാളതരംഗം
മകരക്കുളിർമഴ ചിന്നിയ മാനം
നിന്റെ കണ്ണിലുറങ്ങുന്നു കവിതകൾ
നിന്റെ മെയ്യിലുറങ്ങുന്നു തളിരുകൾ
ഉദിക്കും കിനാവേ നീയൊരു മാലാഖ
എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നേ..


ആഹാ ഹാ ...ആഹാഹാ ..ആ ..ആ ..
ആഹാ ഹാ ...ആഹാഹാ ..ആ ..ആ ..

പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും നീ
പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും ഞാൻ
മധുവിധു രാവുകളായിരമൊഴുകും
ജീവിതമൊരുവരനദിയായ് മാറും
മദനമന്ത്രമുയർത്തുന്ന രജനിയിൽ
ആദിതാളമിരമ്പുന്ന തുടികളിൽ
ഉഷസ്സായ് തുറന്നു പുതിയൊരു സൗഭാഗ്യം ...
എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ
ഇനിയെന്തു വേണം...
ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...
ഇനി വിടില്ല നിന്നേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴുനില മാളിക മേലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഏഴുനില മാളിക മേലേ
ആലാപനം : റോഷ്നി സുരേഷ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഇടനെഞ്ചില്‍ തുടി കൊട്ടുന്നൊരു
ആലാപനം : പി ആര്‍ പ്രകാശ്   |   രചന : വിനയന്‍   |   സംഗീതം : വിനയന്‍