View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മഞ്ഞുപൂവിന്‍ ...

ചിത്രംനന്ദഗോപാലന്റെ കുസൃതികള്‍ (1996)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by Kalyani on September 29, 2010

ഒരു മഞ്ഞുപൂവിൻ ഇതള്‍പോലെ മൂകം
ഇടനെഞ്ചിനുള്ളില്‍ പൊഴിയുന്നു മോഹം
മിഴി നനയുമേതോ നിമിഷശലഭങ്ങള്‍
വിടചൊല്ലി എങ്ങോ മായുമ്പോള്‍ ...
ഒരു മഞ്ഞുപൂവിന്‍ ഇതള്‍പോലെ മൂകം

പറയാത്ത വാക്കിന്‍ പരിമള പരാഗം
ഒരുമാത്ര മാത്രം തെളിയുന്നുവോ ...
പകല്‍പോലെമായും പരിഭവ നിലാവായ്
ഒരുവേളയുള്ളില്‍ കുളിരുന്നുവോ ...
തുടിക്കുമെന്‍ മനസ്സിന്റെ താഴ്വരയില്‍
കുസൃതിപ്പൂ വിടര്‍ത്തുമെന്‍ ഓര്‍മ്മകളെ
കുറുമ്പിന്റെ മണിച്ചെപ്പു തുറക്കുകയോ
എങ്ങോമായും മാരിക്കാറ്റായ് ഞാന്‍വിങ്ങവേ
ഒരു മഞ്ഞുപൂവിന്‍ ഇതള്‍പോലെ മൂകം

ഇരുളുന്ന രാവിന്‍ മഴനിഴല്‍ക്കൂട്ടില്‍
കരള്‍നൊന്തുപാടാം വിരഹാര്‍ദ്രമായ് ..
കടല്‍പോലുലാവും കരിമുകില്‍ക്കാവില്‍
മിഴിമിന്നിനില്‍പ്പു ഒരുതാരകം
മയങ്ങുമെന്‍ മനസ്സിന്റെ ശ്രീലകത്തില്‍
മലരിതള്‍ കൊളുത്തുന്ന ദീപകമേ
നറുതിരി വെളിച്ചവും മായ്ക്കുകയോ
എങ്ങോമിന്നും മിന്നാമിന്നി ഇരുള്‍കൂട്ടില്‍ വാ...
(ഒരു മഞ്ഞുപൂവിൻ‍...)

 

----------------------------------

Added by Kalyani on September 29, 2010

Oru manju poovin ithalpole mookam
idanenchinullil pozhiyunnu moham
mizhi nanayumetho nimisha shalaphangal
vidacholli engo maayumpol...
oru manju poovin ithalpole mookam

Parayaatha vaakkin parimalaparaagam
oru maathra maathram theliyunnuvo...
pakalpole maayum paribhava nilaavaay
oruvelayullil kulirunnuvo...
thudikkumen manassinte thaazhvarayil
kushruthippoo vidarthumen ormmakale
kurumbinte manicheppu thurakkukayo
engomaayum maarikkaattaay njaan vingave
oru manju poovin ithalpole mookam...

Irulunna raavin mazha nizhal koottil
karal nonthu paadaam virahaardramaay..
kadalpolulaavum karimukil kaavil
mizhi minni nilppu oru thaarakam
mayangumen manassinte sreelakathil
malarithal koluthunna deepakam nee
naruthiri velichavum maaykkukayo.
engo minnum minnaminni irulkoottil vaa...
(oru manju poovin....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുമയ സ്വര
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി