View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Alakaapuriyil Ninno ...

MoviePonnurukkum Pakshi (1992)
Movie DirectorAdoor Vaisakhan
LyricsChunakkara Ramankutty
MusicDarsan Raman
SingersKJ Yesudas

Lyrics

Added by madhavabhadran on December 24, 2011
 
ഏഹേ... ഓ... അ...
ഏഹേ ഹേ ഹേ ഹേ

അളകാപുരിയില്‍ നിന്നോ

അളകാപുരിയില്‍ നിന്നോ
അമരാവതിയില്‍ നിന്നോ
(അളകാപുരിയില്‍)
പ്രേമപൂര്‍ണ്ണമാം മൊഴികളുമായു്
സ്നേഹലോലമാം മിഴികളുമായു്
(പ്രേമപൂര്‍ണ്ണമാം)
ചുണ്ടില്‍ ചൂളമടിച്ചു കൊതിച്ചു രസിച്ചു വരുന്നൊരു കാറ്റിന്‍ തേരില്‍
വന്നു നീ നിന്നു എന്‍ പൊന്നേ നീ മുന്നില്‍
അളകാപുരിയില്‍ നിന്നോ

ഏഴരവെളുപ്പിനു് കരളിന്റെ കിളിവാതില്‍
തുറന്നു പറന്നു വന്ന കുയിലേ
(ഏഴരവെളുപ്പിനു് )
ഇണക്കുയിലേ
നിന്നെ കണ്ടാല്‍ രംഭതിലോത്തമ ഓടിയൊളിക്കും
നിന്‍ പുഞ്ചിരി കണ്ടാല്‍ മുനിമാര്‍ പോലും തരിച്ചു നില്‍ക്കും
മച്ചിയിലത്തിയിലായിരമായിരം സ്വപ്നം പൂത്തു വിരിഞ്ഞു നിറഞ്ഞു
പിന്നെയെന്നുള്ളില്‍ എന്‍ കണ്ണേ ചെഞ്ചുണ്ടില്‍

(അളകാപുരിയില്‍)

അംഗനയഴകിന്‍ പൊന്നരയന്നത്തോണിയി -
ലൊഴുകിയൊഴുകിവരും ഞാനും
(അംഗനയഴകിന്‍ )
നിന്നരികില്‍
കാലം പൗര്‍ണ്ണമിരാവിന്‍ മടിയില്‍ മയങ്ങിടുമ്പോള്‍
പൂമാലകള്‍ കൊര്‍ത്തു മാറില്‍ ചാര്‍ത്താം ദേവകുമാരി
കണ്ണില്‍ ദാഹമുറങ്ങിയുണര്‍ന്നു വിരുന്നു വരുന്നൊരു നേരം
നിന്റെ മുന്നില്‍ തൂമഞ്ഞില്‍ നീരാടി ഞാന്‍ പോരും

(അളകാപുരിയില്‍)
അളകാപുരിയില്‍ അമരാവതിയില്‍ നിന്നോ


Other Songs in this movie

Chembaneerppookkal choodi
Singer : KJ Yesudas, KS Chithra   |   Lyrics : Chunakkara Ramankutty   |   Music : Darsan Raman