View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂവർണ്ണക്കൊടി പാറുകയായ്‌ ...

ചിത്രംസ്വസ്ഥം ഗൃഹഭരണം (1999)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by gaanasnehi@yahoo.com on June 14, 2010
മൂവര്‍ണക്കൊടി പാറുകയായ്
ജനകോടികളുടെ പ്രാണനില്‍
ഗംഗാ യമുനകള്‍ പാടുകയായ്‌
വന്ദേ മാതര ഗീതികള്‍
മണ്ണും മനസ്സും സംഗമിക്കും
നെഞ്ചില്‍ സൂര്യന്‍ വന്നുദിക്കും
നിദാന്ത ഭാസുര ഭാരതം (നിദാന്ത....)
(മൂവര്‍ണക്കൊടി.....)
ഹാ ഹാ ഹാ ....

കാടും മേടും പുഴയും ഭാരത
നാടിന്‍ ജീവ നാഡികള്‍
കാറ്റില്‍ പോലും നിറയും ഗാന്ധിജി
പാടിയുണര്‍ത്തിയ ഗീതികള്‍
യുഗാന്തരങ്ങള്‍ കഴിഞ്ഞാലും
കേള്‍ക്കാമാ രണ ഗാഥകള്‍ (യുഗാന്തരങ്ങള്‍..)
അതാണ്‌ മനസ്സിന്‍ ശാന്തിപദം (അതാണ്‌..)
ഞങ്ങളിതാ അണിയണിയായ്
അണയാം വര്‍ണ പതാകയുമായ് (അണയാം..)
(മൂവര്‍ണക്കൊടി.....)

രാവും പകലും അലയും മാമലമേലെ
നാടിനു കാവലായ്
ജീവന്‍ പോലും തുടരെ കോടിക-
ളേകും നമ്മുടെ നാടിനായ്
വൃഥാ വിളിക്കുകയല്ലല്ലോ
ഭാരതമാതേയെന്നുനാം (വൃഥാ...)
അതാണ്‌ നമ്മുടെ മാതൃ മുഖം (അതാണ്‌...)
ഞങ്ങളിതാ ഒരുമനമായ്
പറയാം ഭാരത മാതാ ജയ്‌ (പറയാം.. )
(മൂവര്‍ണക്കൊടി.....)
(മണ്ണും മനസ്സും...)
(മൂവര്‍ണക്കൊടി.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെങ്കുറിഞ്ഞി പൂ പെണ്ണെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
രാപ്പാടികൾ മൂളുന്നിതാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വെള്ളിക്കിണ്ണം തുള്ളും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചെങ്കുറിഞ്ഞി പൂ പെണ്ണെ [D]
ആലാപനം : കെ എസ്‌ ചിത്ര, കെസ്റ്റര്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്