View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവതികാക്കക്കൂട്ടില്‍ ഒരു കാണാക്കുയില്‍ ...

ചിത്രംകാക്കേ കാക്കേ കൂടെവിടെ (2002)
ചലച്ചിത്ര സംവിധാനംപി രാജശേഖരന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംകെ പി എന്‍ പിള്ള
ആലാപനംലാലി ആർ പിള്ള

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaavathi kaakkakkoottil
oru kaanakkuyil kudiyeri
omanikkaanaarumillaathe
vingumormmakal panchamam paadaathe .....

kaavathi kaakkakkoottil
oru kaanakkuyil kudiyeri
kaavathi kaakkakkoottil
oru kaanakkuyil kudiyeri
omanikkaanaarumillaathe
vingumormmakal panchamam paadaathe
kaavathi kaakkakkoottil
oru kaanakkuyil kudiyeri

pidayum swarajathiyil viriyum jeevitham
pidayum swarajathiyil viriyum jeevitham
poompodi puralaathe vandukal nukaraathe
poompodi puralaathe vandukal nukaraathe
niramo gunamo
suswaramo apaswaramo
viriyaathe swayamariyaathe thakarukayo
kaavathi kaakkakkoottil
oru kaanakkuyil kudiyeri

kala than porulariyaan ulayum thengalaay
kala than porulariyaan ulayum thengalaay
verukalariyaathe nerukal patharaathe
kuravin thelivil unmadhuram nukarnnaliyaan
kothiyode swayam marannaale
sukhamadayoo

kaavathi kaakkakkoottil
oru kaanakkuyil kudiyeri
omanikkaanaarumillaathe
vingumormmakal panchamam paadaathe
kaavathi kaakkakkoottil
oru kaanakkuyil kudiyeri
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ......

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

പിടയും സ്വരജതിയിൽ വിരിയും ജീവിതം
പിടയും സ്വരജതിയിൽ വിരിയും ജീവിതം
പൂമ്പൊടി പുരളാതെ വണ്ടുകൾ നുകരാതെ
പൂമ്പൊടി പുരളാതെ വണ്ടുകൾ നുകരാതെ
നിറമോ ഗുണമോ
സുസ്വരമോ അപസ്വരമോ
വിരിയാതെ സ്വയമറിയാതെ തകരുകയോ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

കല തൻ പൊരുളറിയാൻ ഉലയും തേങ്ങലായ്
കല തൻ പൊരുളറിയാൻ ഉലയും തേങ്ങലായ്
വേരുകളറിയാതെ നേരുകൾ പതറാതെ
വേരുകളറിയാതെ നേരുകൾ പതറാതെ
കുറവിൻ തെളിവിൽ ഉൻമധുരം നുകർന്നലിയാൻ
കൊതിയോടെ സ്വയം മറന്നാലേ
സുഖമടയൂ

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂര്‍ കനവ്-ല്‍ നിന്നും പാടിയത്)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പുഷ്പവനം കുപ്പുസ്വാമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കാവതികാക്കക്കൂട്ടില്‍ ഒരു കാണാക്കുയില്‍ (Lesson Version)
ആലാപനം : ലാലി ആർ പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കെ പി എന്‍ പിള്ള
പാലച്ചോട്ടില്‍ ചത്തുകിടക്കും
ആലാപനം : കോറസ്‌, ലാലി ആർ പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കെ പി എന്‍ പിള്ള
ഒളിച്ചേ ഒളിച്ചേ
ആലാപനം : ലാലി ആർ പിള്ള   |   രചന : ഗിരീഷ് പുത്തഞ്ചേരി, കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വിദ്യാസാഗര്‍, കെ പി എന്‍ പിള്ള