View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണവത്തിന്‍ മുരളിയ്ക്കും ...

ചിത്രംരാഗം ആനന്ദഭൈരവി (1985)
ചലച്ചിത്ര സംവിധാനംജന്ധ്യാല
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരമേഷ്‌ നായിഡു
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 20, 2011
പ്രണവത്തിന്‍ മുരളിക്കും
പ്രണയത്തിന്‍ ചിലങ്കയ്ക്കും
ഹൃദയത്തിലൊന്നേ രാഗം
അത് ആനന്ദഭൈരവി രാഗം

ശ്രുതിയിടും മുരളിക്കും
ചിരിക്കുന്ന ചിലങ്കയ്ക്കും
ഹൃദയത്തില്‍ പ്രേമപരാഗം
അത് ആനന്ദഭൈരവി രാഗം

ചിലമ്പിന്‍ ചഞ്ചല ചഞ്ചല നാദം
കവിതാ സുന്ദരതാളം
മനസ്സിന്‍ മുരളീ ഗാനാലാപം
മധുരാനഗരികള്‍ തീര്‍ക്കും
യമുനാനദിയായ് ഒഴുകുന്നു
സ്വരങ്ങളും പദങ്ങളും സംഗമമായ്

ശ്രുതിയിടും മുരളിക്കും.....
പ്രണവത്തിന്‍ മുരളിക്കും......

ഏതോഗോപിതന്‍ പദലയനിനദം
ചേലില്‍ ചിലങ്കകള്‍ കിലുക്കീ
മനസ്സും മനസ്സും ഇണചേരുമ്പോള്‍
പ്രണയാഹ്ലാദക മേളം
ഹൃദയം മദഭര മധുവനിക
പ്രണയമാം ജീവന ജലകണിക

ശ്രുതിയിടും മുരളിക്കും.....
പ്രണവത്തിന്‍ മുരളിക്കും......

----------------------------------

Added by devi pillai on February 20, 2011
pranavathin muralikkum
pranayathin chilankaykkum
hridayathilonne raagam
athu aananda bhairavi raagam

sruthiyidum muralikkum
chirikkunna chilankaykkum
hridayathil premaparaagam
athu aananda bhairavi raagam

chilambin chanchala chanchala naadam
kavithaa sundara thaalam
manassinmuralee gaanaalaapam
madhuraanagarikal theerkkum
yamunaa nadiyaay ozhukunnu
swarangalum padangalum sangamamaay

sruthiyidum muralikkum.........
pranavathin muralikkum.......

etho gopithan padalayaninadam
chelil chilankakal kilukki
manassum manassum inacherumbol
pranayaahlaadaka melam
hridayam madabhara madhuvanika
pranayamaam jeevana jalakanika

sruthiyidum muralikkum.........
pranavathin muralikkum.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ വാ രാഗമായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
ചൈത്രകുസുമാഞ്ജലി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
ഒളി വീശി
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
തില്ലാന
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു
ഗുരൂര്‍ ബ്രഹ്മ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രമേഷ്‌ നായിഡു