View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീരു [Pathos] ...

ചിത്രംപതിനാലാം രാവ് (1979)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനകാനേഷ് പുനൂര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on February 17, 2010

പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി

എന്നുള്ളില്‍ എന്നാല് മാരിക്കാര്‍ വന്നു മൂടുന്നു
അമ്പേറ്റപോലെയെന്‍ ഖല്‍ബിലെ കിളി കേഴുന്നു
ഏതോ സുബര്‍ക്കത്തില്‍ സ്വര്‍ണ്ണത്താമരമഞ്ചത്തില്‍
ചിരിയുടെ ബീരണി ബെച്ചതീ സുല്‍ത്താനേകുമ്പോള്‍

റൂഹിലെരിയിച്ച ചന്ദനത്തിരിഗന്ധത്തില്‍
കൂറില്‍ ഞാന്‍ മൗത്തായ മോഹത്തിന്‍ ജാറം മൂടുന്നു
അകതാരില്‍ സൂക്ഷിച്ചൊരാശതന്‍ അത്തര്‍ തൂവിപ്പോയ്
കല്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്

മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണു ചിതറിപ്പോയ്
പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി

----------------------------------

Added by jayalakshmi.ravi@gmail.com on February 17, 2010

Panineeru peyyunnu pathinaalaam raavil panimathi
pidaye vilikkunnu puthiyoreeshal mooli painkili

ennullil ennaalu maarikkaar vannu moodunnoo
ambetta poleyen khalbile kili kezhunnu..
etho subarkkathil swarnathaamaramanchathil
chiriyude beerani bechatee sulthaanekumbol

roohileriyicha chandanathirigandhathil
kooril njaan mouthaaya mohathin jaaram mootunnu
akathaaril sookshichoraashathan athar thoovipoy
kalpana thunniya patturumaalum pinjnippoy

maanikyavum muthum korthu theertha manimaala
maarilaniyikkum munpe veenu chitharippoyi...
panineeru peyyunna pathinaalaam raavil panimathi
pidaye vilikkunnu puthiyoreeshal mooli painkili 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണവാട്ടി
ആലാപനം : വിളയില്‍ വല്‍സല, എരഞ്ഞോളി മൂസ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
അഹദോന്റെ
ആലാപനം : നിലമ്പൂര്‍ ഷാജി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
പെരുത്തു മൊഞ്ചുള്ളൊരുത്തി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : കെ രാഘവന്‍
പനിനീര്
ആലാപനം : പി ജയചന്ദ്രൻ   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : കെ രാഘവന്‍
സംകൃത പമഗരി
ആലാപനം :   |   രചന :   |   സംഗീതം : കെ രാഘവന്‍