പുതിയൊരു പുളകമെന് ഉടലില്‍ ...
ചിത്രം | അവള്‍ക്കൊരു ജന്മം കൂടി (1990) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Kalyani on November 9, 2010 പുതിയൊരു പുളകമെന്നുടലില് പുതിയൊരു ലഹരിയെന്‍ കരളില്‍ നിറയുന്ന നിമിഷങ്ങളില്‍ ചിറകുള്ള നിമിഷങ്ങളില്‍ ചെന്നുരയുതിരും ഈ മധുചഷകം ചുണ്ടോടു ചേര്‍ക്കാന്‍ വരൂ ഹാ..കൊതിതീരെ നുകരാന്‍ വരൂ .. ഹാ...ഹാ..അജ്ഞാതമാകും ഭാരങ്ങള്‍ പേറും എന്‍ നെഞ്ചിന് നാദങ്ങള്‍ കേൾക്കൂ.. മധുമാരിയായി ഒരു ധാരയായി എന്നുള്ളിന് ദാഹങ്ങള്‍ തീര്‍ക്കൂ.. (ഓ.. ഹോ ഹോ ..അജ്ഞാതമാകും ) ചെന്നുരയുതിരും ഈ മധുചഷകം ചുണ്ടോടു ചേര്‍ക്കാന്‍ വരൂ കൊതിതീരെ നുകരാന്‍ വരൂ ... പുതിയൊരു പുളകമെന്നുടലില് പുതിയൊരു ലഹരിയെന്‍ കരളില്‍ നിറയുന്ന നിമിഷങ്ങളില്‍... ആ ചിറകുള്ള നിമിഷങ്ങളില്‍.. ഹേയ്യ്...ഹേമന്തരാവിന്‍ കുളിര് വന്നു മൂടും എന്‍ മെയ്യില്‍ ചിത്രങ്ങള്‍ എഴുതൂ ഒരു ചിപ്പിക്കുള്ളില്‍ ഹിമബിന്ദു പോലെ എന്നുള്ളില്‍ മുത്തൊന്നു തീര്‍ക്കൂ (ഹോ..ഹോ..ഹോ..ഹേമന്ത രാവിന് ...) ചെന്നുരയുതിരും ഈ മധുചഷകം ചുണ്ടോടു ചേര്‍ക്കാന്‍ വരൂ കൊതിതീരെ നുകരാന്‍ വരൂ പുതിയൊരു പുളകമെന്നുടലില് പുതിയൊരു ലഹരിയെന്‍ കരളില്‍ നിറയുന്ന നിമിഷങ്ങളില്‍ ആ ചിറകുള്ള നിമിഷങ്ങളില്‍ ---------------------------------- Added by Kalyani on November 9, 2010 Puthiyoru pulakamennudalil puthiyoru lahariyen karalil nirayunna nimishangalil chirakulla nimishangalil chennurayuthirum ee madhuchashakam chundodu cherkkaan varuu haa...kothitheere nukaraan varuu.... haa...anjaathamaakum bhaarangal perum en nenchin naadangal kelkkuu madhumaariyaayi oru dhaarayaayi ennullin daahangal theerkkuu... (ho.. ho ho..anjaathamaakum) chennurayuthirum ee madhuchashakam chundodu cherkkaan varuu... kothitheere nukaraan varuu.... puthiyoru pulakamennudalil puthiyoru lahariyen karalil nirayunna nimishangalil aa.. chirakulla nimishangalil.. heyy...hemantha raavin kulir vannu moodum en meyyil chithrangalezhuthuu oru chippikkullil himabindu pole ennullil muthonnu theerkkuu... (ho..ho..ho..hemantha raavin ...) chennurayuthirum ee madhuchashakam chundodu cherkkaan varuu...aa haa kothitheere nukaraan varuu.... puthiyoru pulakamennudalil puthiyoru lahariyen karalil nirayunna nimishangalil.. aa..chirakulla nimishangalil.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശശിലേഖേ നീയെന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഏതോ നിശാഗന്ധിതന്
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍