View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭാരതത്തിന്‍ പൊന്‍വിളക്കാം ...

ചിത്രംബാലന്‍ (1938)
ചലച്ചിത്ര സംവിധാനംഎസ് നൊട്ടാണി
ഗാനരചനമുതുകുളം രാഘവന്‍പിള്ള
സംഗീതംകെ കെ അരൂര്‍, ഇബ്രാഹിം
ആലാപനംകെ കെ അരൂര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Bhaarathaththin ponvilakkaam - kaeralamedinee devi
chaarutharagunaaraama - raajithayallo
Sreevilaasamanojnamaam -- eevishiishtamaheethalam
bhoovilaarkkum kankulirkkum - bhaasurabhaagyam.

Pachaneeraalapputhappil - swachatha kalarnnu pala
mechamerum maqlakalaam - tharunirayum
venmayerum nadikalum - ponkasavaam chaalukalum
unmayaerum vishaalamaam -kaananangalum

Moahana vasantholsavam - khoshikkum poovaadikalum
loalaniswanapelavam - poonkilikalum
kalpaka paadapamekum - ponkkudamaam thaengakalum
athbuthapponmanikaaam - nenmanikalum.

Mattu dhaana samridhiyum - muttidunna prakeerthiyum
othinangi vilayaadum - bhaasuradesham
sukumaara kalakalaam - sangeethasaahithyangalil
sakala vaibhavamerum- mahaathmaakkalum

Ayithasamhaaram cheythu - kshethrrapravaeshanamekee
pavithrayaaytheeenna vanchee--bhoopanaayidum
Saashwathasooryanaakunna - ponnuthirumenithante
bhaasura parikeerthi chernnum - jayippoo neenaaal
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭാരതത്തിന്‍ പൊന്‍‌വിളക്കാം കേരളമേദിനീ ദേവി
ചാരുതരഗുണാരാമ രാജിതയല്ലോ
ശ്രീവിലാസമനോജ്ഞമാം ഈവിശിഷ്ടമഹീതലം
ഭൂവിലാര്‍ക്കും കണ്‍‌കുളിര്‍ക്കും ഭാസുരഭാഗ്യം

പച്ചനീരാളപ്പുതപ്പില്‍ സ്വച്ഛത കലര്‍ന്നുപല
മെച്ചമേറും മാലകളാം തരുനിരയും
വെണ്മയേറും നദികളും പൊന്‍ കസവാം ചാലുകളും
ഉണ്മയേറും വിശാലമാം കാനനങ്ങളും

മോഹന വസന്തോത്സവം ഘോഷിക്കും പൂവാടികളും
ലോലനിസ്വനപേലവമാം പൂങ്കിളികളും
കല്പക പാദപമേകും പൊന്‍‌കുടമാം തേങ്ങകളും
അത്ഭുതപ്പൊന്മണികളാം നെന്മണികളും

മറ്റു ധാന്യസമൃദ്ധിയും മുറ്റിടുന്ന പ്രകീര്‍ത്തിയും
ഒത്തിണങ്ങി വിളയാടും ഭാസുരദേശം
സുകുമാര കലകളാം സംഗീതസാഹിത്യങ്ങളില്‍
സകല വൈഭവമേറും മഹാത്മാക്കളും

അയിത്തസംഹാരം ചെയ്തു ക്ഷേത്രപ്രവേശനമേകി
പവിത്രയായ്ത്തീര്‍ന്ന വഞ്ചീ ഭൂപനായിടും
ശാശ്വതസൂര്യനാകുന്ന പൊന്നുതിരുമേനിതന്റെ
ഭാസുര പരികീര്‍ത്തി ചേര്‍ന്നും ജയിപ്പൂ നീണാള്‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജഗദീശ്വരാ
ആലാപനം : എം കെ കമലം   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ജാതകദോഷത്താലേ
ആലാപനം : എം കെ കമലം   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
രഘുകുല നായകനേ
ആലാപനം : എം കെ കമലം   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ഹാ സഹജസായൂജ്യമേ
ആലാപനം : എം കെ കമലം   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ദുര്‍ന്നയജീവിതമേ
ആലാപനം : മാസ്റ്റർ മദനഗോപാൽ   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
അതിസുഖമീ ജീവിതം
ആലാപനം : കെ കെ അരൂര്‍   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ആഘോഷങ്ങളെന്തു ചെയ്യാം
ആലാപനം : പള്ളുരുത്തി ലക്ഷ്മി   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ആടയാഭരണാദി കൊണ്ടു
ആലാപനം : പള്ളുരുത്തി ലക്ഷ്മി   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ലോകം അനശ്വരമേ
ആലാപനം : ശിവാനന്ദൻ   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ശ്രീ വാസുദേവ പരനേ
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ദീനദയാപരനേ
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
സ്നേഹമേ സ്ലാഖ്യം
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
മദനവിലോലനേ നാഥാ
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
മാനിനീ മണിയോതും
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ചേതോഹരം മദ്യപാനമതെ
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
പരമ ഗുരുവേ
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ഷോക്ക് ഷോക്ക്
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
കാമിനിമാര്‍
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
മാരന്‍ ഘോരശരങ്ങള്‍
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
എന്നോടിത്ഥം കഥിക്കാനധിക പരിഭവം
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ഭക്തപരായണന്‍
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
ആഹാ മല്‍സോദരി
ആലാപനം :   |   രചന : മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം