View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിണ്ടാപ്പെണ്ണിന്റെ കരളിലെ ...

ചിത്രംകോട്ടപ്പുറത്തെ കൂട്ടുകുടുംബം (1997)
ചലച്ചിത്ര സംവിധാനംപപ്പന്‍ നരിപ്പറ്റ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

mindaappenninte karalile manicheppil
kandathu maanikkakkallu
mm......
thaanthonnikkaattinte madisheela thurannappol
kandath mayilppeeli...
mm......
neeyarinjo thumbi neeyarinjo
lokanaarkaavile kalithumbi?
atham karuthappol onam velukkume-
nnaaro paranjathu neeyarino neeyarinjo?


vaarmazhavillinte soundaryamaake
oru mazhathulliyil olinjirunnu!
thuyilunarthaanulla bhoopaala raagam
kuyilinte chundathu maranjirunnu
orupookkaalam muzhuvan
oru poonthenkudam muzhuvan
thaamarakkumbilil olichirunnu olichirunnu
mindaappenninte......


ponnaanippuzhayil pularikkayyile
kunkuma thaalam thooviyallo
vadakkan paattile thottam paattil
kavungin pookkula uranjallo uranjallo
aniyunnu kanaka kireedam thudarunnu chengila thaalam
kadhakaliyaadaan arangorungi
vilakkorungi melamorungi...
mindaappenninte...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മിണ്ടാപ്പെണ്ണി ന്റെ കരളിലെ മണിച്ചെപ്പിൽ
കണ്ടത് മാണിക്യക്കല്ല്
മ് ............
താന്തോന്നിക്കാറ്റിന്റെ മടിശ്ശീല തുറന്നപ്പോൾ
കണ്ടത് മയിൽ‌പ്പീലി...........
മ് ................
നീയറിഞ്ഞോ തുമ്പി നീയറിഞ്ഞോ?
ലോകനാർ കാവിലെ കളിത്തുമ്പി ?
അത്തം കറുത്തപ്പോൾ ഓണം വെളുക്കുമെ-
ന്നാരോ പറഞ്ഞത് നീയറിഞ്ഞോ? നീയറിഞ്ഞോ?

വാർമഴവില്ലിന്റെ സൗന്ദര്യമാകെ
ഒരുമഴത്തുള്ളിയിലൊതുങ്ങി നിന്നു
തുയിലുണർത്താനുള്ള ഭൂപാള രാഗം
കുയിലിന്റെ ചുണ്ടത്തു മറഞ്ഞിരുന്നു
ഒരുപൂക്കാലം മുഴുവൻ
ഒരു പൂന്തേൻകുടം മുഴുവൻ
താമരക്കുമ്പിളിൽ ഒളിച്ചിരുന്നു ഒളിച്ചിരുന്നു
മിണ്ടാപ്പെണ്ണിന്റെ .................

പൊന്നാനിപ്പുഴയിൽ പുലരിക്കയ്യിലെ
കുങ്കുമ ത്താലം തൂവിയല്ലോ!
വടക്കൻ പാട്ടിലെ തോറ്റം പാട്ടിൽ
കവുങ്ങിൻ പൂക്കുല ഉറഞ്ഞല്ലോ ഉറഞ്ഞല്ലോ
അണിയുന്നു കനക കിരീടം തുടരുന്നു ചേങ്ങിലത്താളം
കഥകളിയാടാൻ അരങ്ങൊരുങ്ങി
വിളക്കൊരുങ്ങി മേളമൊരുങ്ങി
മിണ്ടാപ്പെണ്ണിന്റെ ..............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിഷ്ടമാണു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പെണ്ണിന്‍ വാക്കു കേള്‍ക്കേണം
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍, അമ്പിളി, പ്രദീപ്‌ സോമസുന്ദരം, ആർ കെ രാമദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കാക്കത്തമ്പുരാട്ടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പെണ്ണിൻ വാക്കു കേള്‍ക്കേണം [F]
ആലാപനം : സുജാത മോഹന്‍, അമ്പിളി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം