View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്ണിന്‍ വാക്കു കേള്‍ക്കേണം ...

ചിത്രംകോട്ടപ്പുറത്തെ കൂട്ടുകുടുംബം (1997)
ചലച്ചിത്ര സംവിധാനംപപ്പന്‍ നരിപ്പറ്റ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംസുജാത മോഹന്‍, ബിജു നാരായണന്‍, അമ്പിളി, പ്രദീപ്‌ സോമസുന്ദരം, ആർ കെ രാമദാസ്

വരികള്‍

Added by madhavabhadran on December 11, 2011

പെണ്ണിന്‍ വാക്കു് കേള്‍ക്കണം
അതു് കരളിന്റെ പുസ്തകത്തിലെഴുതണം
(പെണ്ണിന്‍ )
പട്ടണത്തില്‍ നിന്നു നിങ്ങള്‍
ചിട്ടയോടെ വീട്ടിലെത്തി
അടുക്കളക്കാര്യമൊക്കെ നോക്കണം
(പട്ടണത്തില്‍)
(പെണ്ണിന്‍ )
നം തനാ നം തനാ നംതനാന നംതനാന നംതനാ (2)

പത്തുമുഴം ചേലയില്‍ പൊതിഞ്ഞിടും
സുന്ദരിക്കളിപ്പാട്ടമല്ല ഞങ്ങള്‍
(പത്തുമുഴം)
പടയെടുത്തു് കണ്ണുരുട്ടി വന്നാല്‍
പത്തിരട്ടിയാല്‍ തിരിച്ചു ഞങ്ങള്‍ വീഴു്ത്തും
ഞങ്ങള്‍ വീഴു്ത്തും
നാട്ടുകാരു കാച്ചിനിന്ന
കെട്ടുതാലിയിട്ടു ഞങ്ങള്‍
വീട്ടുകാരിയായി വരിച്ച നാരിമണികളല്ലയോ

ആണ്‍വാക്കൊന്നു കേള്‍ക്കണം
നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം
സരസ്വതിയായു് മഹാലക്ഷ്മിയായു് വാഴണം
കുത്തുവിളക്കെടുത്തരികിലെത്തണം
നം തനാ നം തനാ നംതനാന നംതനാന നംതനാ (2)

കണവനെ ദൈവമായി വാഴു്ത്തണം
മണിയറയില്‍ നാണമോടെയെത്തണം
(കണവനെ)
തല്ലു് കൊണ്ട പൊന്നുപോലെ മിന്നണം
ബാക്കിയുള്ള സ്ത്രീധനവും വാങ്ങിയേക്കണം
വാങ്ങിയേക്കണം
ഏത്തമിട്ടു കയ്യടിച്ചു
വട്ടമിട്ടു വന്നു നിന്നു
നോട്ടമിട്ടതെന്തിനെന്നു ഞങ്ങളിന്നറിഞ്ഞുവല്ലോ

ഹേ ആണ്‍വാക്കൊന്നു കേള്‍ക്കണം
നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം
(ആണ്‍വാക്കൊന്നു)
സരസ്വതിയായു് മഹാലക്ഷ്മിയായു് വാഴണം
കുത്തുവിളക്കെടുത്തരികിലെത്തണം
(സരസ്വതിയായു് )
പെണ്ണിന്‍ വാക്കു് കേള്‍ക്കണം
അതു് കരളിന്റെ പുസ്തകത്തിലെഴുതണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിഷ്ടമാണു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മിണ്ടാപ്പെണ്ണിന്റെ കരളിലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കാക്കത്തമ്പുരാട്ടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പെണ്ണിൻ വാക്കു കേള്‍ക്കേണം [F]
ആലാപനം : സുജാത മോഹന്‍, അമ്പിളി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം