View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണപാത്രത്താല്‍ മൂടി ...

ചിത്രംപത്രം (1999)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംബിജു നാരായണന്‍

വരികള്‍

Lyrics submitted by: Kalyani

Swarnna paathrathaal moodi sathyathe olippichum
karmma kaandangal thorum arakkillangal theerthum
dharmma neethiye kallachoothinaal thalarthiyum
andhakaarangal chenkol chuzhattumidangalil
aksharangale kathumagniyaay jwalippicha
thathvabodhathin charanangalil
badhaanjali....praanaanjali...

vande matharam....
saare jahaan se achaa..hindusithaa hamaara hamaaraa...
vande matharam....vande matharam....
vande matharam....vande matharam....

jaathavedathin jagalpraananaam pukayetta
thaaliyolayil...nenchu keeriya ninam kori
neerunna nerin sooryanaaraaya muna kondu
paarithin thimiraandha jaathakam thiruthuvaan
aksharangale kathumagniyaay jwalippicha
thathvabodhathin charanangalil
shradhaanjali....aathmaanjali....

vande matharam....vande matharam...
vande matharam....vande matharam...
vande matharam....vande matharam...
vande matharam....vande matharam...(2)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

സ്വര്‍ണ്ണപാത്രത്താല്‍ മൂടി സത്യത്തെ ഒളിപ്പിച്ചും
കര്‍മ്മകാണ്ഡങ്ങള്‍ തോറും അരക്കില്ലങ്ങള്‍ തീര്‍ത്തും
ധര്‍മ്മനീതിയെ കള്ളച്ചൂതിനാല്‍ തളര്‍ത്തിയും
അന്ധകാരങ്ങള്‍ ചെങ്കോല്‍ച്ചുഴറ്റുമിടങ്ങളില്‍
അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച
തത്ത്വബോധത്തിന്‍ ചരണങ്ങളില്‍
ബദ്ധാഞ്ജലി....പ്രാണാഞ്ജലി ...

വന്ദേ മാതരം ....
സാരേ ജഹാം സേ അഛാ..ഹിന്ദുസിതാ ഹമാര ഹമാരാ...
വന്ദേ മാതരം.....വന്ദേ മാതരം .......
വന്ദേ മാതരം ....വന്ദേ മാതരം .......

ജാതവേദത്തിന്‍ ജഗല്‍പ്രാണനാം പുകയേറ്റ
താളിയോലയില്‍..നെഞ്ചുകീറിയ നിണം കോറി-
നീറുന്ന നേരിന്‍ സൂര്യനാരായ മുന കൊണ്ടു്
പാരിതിന്‍ തിമിരാന്ധജാതകം തിരുത്തുവാന്‍
അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച
തത്ത്വബോധത്തിന്‍ ചരണങ്ങളില്‍
ശ്രദ്ധാഞ്ജലി....ആത്മാഞ്ജലി....

വന്ദേ മാതരം......വന്ദേ മാതരം .......
വന്ദേ മാതരം.......വന്ദേ മാതരം .......
വന്ദേ മാതരം ......വന്ദേ മാതരം .......
വന്ദേ മാതരം .......വന്ദേ മാതരം ......(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണ പാത്രത്തിൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌