View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദനോത്സവം ...

ചിത്രംഅവള്‍ എന്റെ സ്വപ്നം (1979)
ഗാനരചനശശി പേരൂര്‍ക്കട
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on March 21, 2011

മദനോൽസവം രതി നടനോൽസവം
മദനപ്പൂ വിരിയുന്ന മാരോൽസവം
മലരമ്പ് ചൊരിയുമീ മണിയറയിൽ എന്റെ
മംഗല്യറാണിയ്ക്ക് പുളകോൽസവം
(മദനോൽസവം...)

അസുലഭമോഹങ്ങൾ ഇതൾചൂടിയെത്തുമീ
ആദ്യസമാഗമയാമം
ചുംബിച്ചു ചുംബിച്ചു നിന്നെ ഞാനിന്നൊരു
ചന്ദ്രകാന്തത്തളിരാക്കും
ഈ നിത്യവാസന്ത സ്വർഗ്ഗത്തിലെൻ മുന്നിൽ
സ്വരരാഗ മണിവീണ പാടും
(മദനോൽസവം....)

ആയിരം സൌഗന്ധികങ്ങൾ വിടർത്തുമീ
ആദ്യത്തെ സോപാനഗാനം
ഹൃദയത്തിൽ നീ ദിവ്യ വിസ്മൃതിയാകുവാൻ
ഒരു ദേവസ്വപ്നമായ് വന്നു
ആ സ്വപ്നരാഗവസന്തങ്ങളെൻ മുന്നിൽ
ആത്മാവിൽ തേൻകണമാകും
(മദനോൽസവം....)
 

----------------------------------

Added by jayalakshmi.ravi@gmail.com on March 21, 2011

Madanolsavam rathi nadanolsavam
madanappoo viriyunna maarolsavam
malarambu choriyumee maniyarayil ente
mangalyaraaniykku pulakolsavam
(madanolsavam...)

asulabhamohangal ithalchoodiyethumee
aadyasamaagamayaamam
chumbichu chumbichu ninne njaaninnoru
chandrakaanthathaliraakkum
ee nithyavaasantha swarggathilen munnil
swararaaga maniveena paadum
(madanolsavam....)

aayiram sougandhikangal vidarthumee
aadyathe sopaanagaanam
hrudayathil nee divya vismruthiyaakuvaan
oru devaswapnamaay vannu
aa swapnaraagavasanthangal en munnil
aathmaavil thenkanamaakum
(madanolsavam....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നമേ നിനക്കു നന്ദി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശശി പേരൂര്‍ക്കട   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂനിലാവു പുഞ്ചിരിച്ചു
ആലാപനം : പി ജയചന്ദ്രൻ, കല്യാണി മേനോന്‍   |   രചന : ശശി പേരൂര്‍ക്കട   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാസ നർത്തനം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശശി പേരൂര്‍ക്കട   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി