View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ നീ ഒന്ന് കൂടി ...

ചിത്രംചിരഞ്ജീവി (1994)
ചലച്ചിത്ര സംവിധാനംകോടി രാമകൃഷ്ണ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരാജ്‌ കോട്ടി
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Vishnu Mohan

വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

അമ്മേ നീ ഒന്നു കൂടി പിറന്നീടമ്മേ
ഞാന്‍ ഉള്ളിലുള്ള വേദനകള്‍ ചൊല്ലാം അമ്മേ ...
ദിവ്യമാം സന്നിധി കനവായ് തീര്‍ന്നു പോയ്‌
ഈ നിത്യശാപജന്മമാകെ ദുഖമാണമ്മേ...
അമ്മ....അമ്മ....അമ്മാ.....(അമ്മേ നീ ഒന്നു കൂടി...)

അമ്മ തന്ന പാലില്‍ പാവനമാം സ്നേഹം
എന്നുമൂറി നില്‍ക്കും എന്‍റെ നാവില്‍
ഓമല്‍ ലല്ലവി പാടി കോടി മുത്തങ്ങളേകി
എന്നും തോളിലേറ്റി നെഞ്ചിലൂയലാട്ടി
പ്രിയമരുളുന്ന വറ്റാത്ത ക്ഷീരാംബുദി
നിറ വാത്സല്യം ചൊരിഞ്ഞെന്നിലാജനനീ
ഇനിയേത് ദൈവമുണ്ട് മാതൃ സ്നേഹ സീമയായ്
അമ്മ...അമ്മ...അമ്മാ...(അമ്മേ നീ ഒന്നു കൂടി...)

പിച്ചവെച്ച നാള്‍ മുതല്‍ നാവിലുള്ളതൊന്നേ
കണ്‍കണ്ട ദൈവം അമ്മയെന്ന്
നീചനായ കാലം അന്ധനായ ദൈവം
ചേര്‍ന്ന് ചെയ്ത ദ്രോഹം
പാഴിലായി ജന്മം അഭിശാപങ്ങളിന്നിത്ര ബലമാര്‍ന്നുവോ
പ്രിയമകനോട് മാതാവിനെ വേര്‍പിരിക്കാന്‍
ആ അമ്മ വീണ്ടും ബ്രഹ്മനാലുണര്‍ത്തെണീയ്ക്കുമോ...
അമ്മ...അമ്മ...അമ്മാ...(അമ്മേ നീ ഒന്ന് കൂടി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മോഹമഞ്ജിമയില്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, സ്വര്‍ണ്ണലത   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രാജ്‌ കോട്ടി
ഇതെന്തു കൊമ്പാണോ
ആലാപനം : എം ജി ശ്രീകുമാർ, ഇളാ അരുൺ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രാജ്‌ കോട്ടി