View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേടിത്തേടിയലഞ്ഞു ഞാന്‍ ...

ചിത്രംവിയര്‍പ്പിന്റെ വില (1962)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, പി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

thedithediyalanju njan moonnulokathilum ninte
therolikelkkuvan polum kazhinjillallo
ethi njan kooriruttil engupoyi priyathame
sathyadharma neethikalaam makkalum neeyum?
thedithedi alanju njan

sathyadharma neethikalaam nammude ponmakkalaanee
asthimaathra shesharaayi shayichidunnu
kanneer nalki njanivarkku vishappum daahavum theerthu
kaathirunnenangayude varavum nokki
kaathirunnen.....

kaamakrodhangal vazhimudakki njan
samaram cheythavare keezhadakki
inininne orunaalum piriyukayilla njan
ini ninne karayaan vidukayilla

krishnane nammal valarthiyille pandu
krishthuvine naam valarthiyille
budhaneyum muhammadu nabiyeyum
paaridathe udharikkan naam valarthiyille
allal pedenda nee lokananmaykkayee
chellakkidangale naam valarthum

jeevanum snehavum onnichuvaazhukil
jeevithathinnethum allalilla
sathyadharmangale pottuvan veroru
thathwavumithrayum nallathilla
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തേടിതേടിയലഞ്ഞു ഞാന്‍ മൂന്നു ലോകത്തിലും നിന്റെ
തേരൊലി കേള്‍ക്കുവാന്‍ പോലും കഴിഞ്ഞില്ലല്ലോ ( തേടി)
എത്തി ഞാനീ കൂരിരുട്ടില്‍ എങ്ങു പോയീ പ്രിയതമേ
സത്യധര്‍മ്മ നീതികളാം മക്കളും നീയും ?
തേടിതേടി അലഞ്ഞു ഞാന്‍.....

സത്യധര്‍മ്മനീതികളാം നമ്മുടെ പൊന്‍ മക്കളാണീ
അസ്ഥിമാത്രശേഷരായി ശയിച്ചിടുന്നു
കണ്ണീര്‍ നല്‍കി ഞാനിവര്‍ക്കു വിശപ്പും ദാഹവും തീര്‍ത്തു
കാത്തിരുന്നേനങ്ങയുടെ വരവും നോക്കീ..
കാത്തിരുന്നേന്‍.....

കാമക്രോധങ്ങള്‍ വഴിമുടക്കി ഞാന്‍
സമരം ചെയ്തവരെ കീഴടക്കി
ഇനി നിന്നെ ഒരു നാളും പിരിയുകില്ല ഞാന്‍
ഇനി നിന്നെ കരയാന്‍ വിടുകയില്ലാ

കൃഷ്ണനേ നമ്മള്‍ വളര്‍ത്തിയില്ലേ പണ്ടു
കൃസ്തുവിനെ നാം വളര്‍ത്തിയില്ലേ
ബുദ്ധനെയും മുഹമ്മദു നബിയെയും
പാരിടത്തെ ഉദ്ധരിക്കാന്‍ നാം വളര്‍ത്തിയില്ലേ
അല്ലല്‍ പെടേണ്ട നീ ലോകനന്മയ്ക്കായ് ഈ
ചെല്ലക്കിടാങ്ങളെ നാം വളര്‍ത്തും

ജീവനും സ്നേഹവും ഒന്നിച്ചു വാഴുകില്‍
ജീവിതത്തിന്നേതും അല്ലലില്ലാ (ജീവനും)
സത്യധര്‍മ്മങ്ങളെ പോറ്റുവാന്‍ വേറൊരു
തത്വവുമിത്രയും നല്ലതില്ലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കമനീയ കേരളമേ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓമനക്കണ്ണാ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൊച്ചു കുരുവി വാ വാ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിഘ്നങ്ങളൊക്കെയും
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരുമോ വരുമോ ഗോകുലപാല
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കമനീയ കേരളമേ
ആലാപനം : പി ലീല, രേണുക   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുന്നോട്ടു പോകു സഹജാ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൂട്ടിലേ കിളിയാണു ഞാന്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇളംകാവില്‍ ഭഗവതി
ആലാപനം : കോറസ്‌, രേണുക, വിനോദിനി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി