View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സൊരു (പെണ്‍) ...

ചിത്രംകളിവീട് (1996)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 2, 2010
 

മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് (2)
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും
(മനസ്സ്...)


ഓരോ തിര പടരുമ്പോൾ തീരം കുളിരണിയുന്നു
താനേ അതു മറയുമ്പോൾ മാറിൽ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ
മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ........
വഴി നീളേ ഈ പാഴ്മരങ്ങൾ
വിജനം ഈ വീഥി
(മനസ്സ്..)


ഉള്ളിൽ മഴ തിരയുമ്പോൾ മുള്ളിൽ വിരൽ മുറിയുന്നു
മൂകം കഥ തുടരുമ്പോൾ ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലിൽ പതിരില്ലേ
വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ
അകലുന്നോ...
അകലുന്നോ ആ ദാഹമേഘം
തുടരും ഈ ഗാനം
(മനസ്സ്..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 2, 2010
 

Manassu oru manthrikakkoodu maayakal than kaliveedu
oru nimisham pala moham athil viriyum chiriyode
marunimisham mizhineerin kadhayaay maarum
(manassu..)

Oro thira padarumpol theeram kuliraniyunnu
thane athu marayumpol maaril chithayeriyunnu
mizhikalilellam kanivano
minnunnathellam ponnano
vazhi neele..
vazhi neele ee pazhmarangal
vijanam ee veedhi
(manassu..)

Ullil mazha thirayumpol mullil viral muriyunnu
mookam kadha thudarumpol shokam sruthi pakarunnu
vilayunna nellil pathirille
vilakkinte chottil nizhalille
akalunno..
akalunno ee dahamegham
thudarum ee gaanam
(manassu..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സീമന്ത യാമിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദീപാങ്കുരം
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മനസ്സ് ഒരു മാന്ത്രികക്കൂട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര