View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആട്ടകാരന്‍ ചേട്ടച്ചാരുടെ ...

ചിത്രംവിവാഹിതരെ ഇതിലേ (1986)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by madhavabhadran on December 26, 2011
 
(പു) ആട്ടക്കാരന്‍ ചേട്ടച്ചാരുടെ കഥ പറയാം
ലേഡിറ്റീച്ചറെ വേട്ടയാടിയ കഥ പറയാം
പെണ്ണിനെ കണ്ടു പുള്ളി പെണ്ണിനെ കണ്ടു
സമ്മതം കൊണ്ടു കേറി സമ്മതം കൊണ്ടു

(കോ) (ആട്ടക്കാരന്‍ )

(പു) കൊട്ടും തട്ടും വാദ്യവുമായൊരു നാളില്‍
കെട്ടി ചേട്ടന്‍ റ്റീച്ചറെ മോടികളോടെ
ആദ്യത്തെ രാവും പിന്നത്തെ രാവും പോയു് മറഞ്ഞു
അങ്ങു പോയു് മറഞ്ഞു

(കോ) (പെണ്ണിനെ)

(പു) രണ്ടോ നാലോ കൊല്ലം കഴിഞ്ഞിട്ടു് പോലും
ഉണ്ടായില്ല കുഞ്ഞുങ്ങള്‍ അവര്‍ക്കൊന്നും
കേട്ടവര്‍ തമ്മില്‍ വാര്‍ത്തകള്‍ ചൊല്ലി
പോക്കണംകേടായു് അതു് നാട്ടിലെ പാട്ടായു്

(കോ) ചേട്ടനെത്തുമ്പോള്‍ റ്റീച്ചര്‍ പോകുന്നു പള്ളിക്കൂടത്തില്‍
റ്റീച്ചറെത്തുമ്പോള്‍ ചേട്ടന്‍ പോകുന്നൊരാട്ടക്കളത്തില്‍
(പു) എങ്ങിനെ പിന്നെ ഒരു കുഞ്ഞു് പിറക്കും
മണ്ണില്‍ നിന്നാണോ അതോ മാനത്തുന്നാണോ

(ഗ്രൂ) (ആട്ടക്കാരന്‍ )
(ഗ്രൂ) (പെണ്ണിനെ) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീകുമാരനാണേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, സുനന്ദ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
കടക്കാന്‍ തുടക്കം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌