View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറയൗവനത്തിന്റെ ...

ചിത്രംശീലാബതി (2005)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംരമേഷ് നാരായൺ
ആലാപനംമഞ്ജരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 3, 2010

നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു
നിഴലായ് നീ മടങ്ങുന്നു
പിൻവെയിൽ കതിരായ് നീ മടങ്ങുന്നു
തനിയേ...നീ തനിയേ...
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)

പാതി മറഞ്ഞ വസന്തത്തിനിതൾ
വാടിയ മർമ്മ വനസ്ഥലികളിൽ
ഇന്നാരെ തിരയുന്നു നീ
അതു നിൻ നിഴലാകാം
നീയറിയാത്തൊരു നിൻ മുഖമാവാം
നിൻ യൗവനമാവാം
നീയതു തിരയുന്നു വെറുതേ
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)

പാതിയറിഞ്ഞ സുഗന്ധത്തിൻ
അലമാല നിറഞ്ഞ തപസ്ഥലികളിൽ
ഇന്നെന്തേ തിരയുന്നു നീ
അതു നിൻ പൊരുളാവാം
നീയറിയാത്തൊരു നിൻ നിറവാകാം
നിൻ യൗവനമാവാം
നീയതു തിരയുന്നു വെറുതേ
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)



----------------------------------

Added by ജിജ സുബ്രഹ്മണ്യൻ on July 3, 2010
 
nira yauvanathinte veyil asthamikkunnu
nizhalaayi nee madangunnu
pin veyil kathiraayi asthamikkunnu
thaniye nee thaniye
thaniye nee thaniye
aaa....aaa...aaaa

paathimaranja vasanthathinniral
vaadiya marmma thapasthikakalum
innaare thirayunnu nee
athu nin nizhalaavaam
neeyariyaathoru nin mughamaavaam
nin yauvanamaavaam
neeyathu thirayunnu veruthe
thaniye nee thaniye
(nira yauvanathinte)

paathiyananja sugandhathin
alamaala niranja thapasthikakalum
innenthe thirayunnu nee
athu nin porulaavaama
neeyariyaathoru nin ninavaavaam
nin yauvanamaavaam
neeyathu thirayunnu veruthe
thaniye nee thaniye
(nira yauvanathinte)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാമണല്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രമേഷ് നാരായൺ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
നിറയൗവനത്തിന്റെ
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
പാതിരാപ്പൂ നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ