View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതിരാപ്പൂ നീ ...

ചിത്രംശീലാബതി (2005)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 3, 2010

പാതിരാപ്പൂ നീ മെല്ലെ കൺതുറന്നപ്പോൾ
വാർന്നു വാർന്നകലുന്നതെന്തേ പൂനിലാവിതിലേ
മിന്നിത്തെളിയും ഓർക്കാതെ
മിന്നി വന്നു നോക്കാതെ..
(പാതിരാപ്പൂ നീ...)

ഒരു ചെറുപുഞ്ചിരിയായ് പോലും
നീ യാത്ര പറഞ്ഞില്ല
മൗനവിഷാദ കാൽ പോലും
പോയ് വരും എന്നു പറഞ്ഞില്ല
എന്തേ പോയ് മറയാൻ
ഈ വിധമെന്തേ വാർന്നകലാൻ
വെയിലു മങ്ങും പോൽ
ശ്രാവണസന്ധ്യ മായും പോൽ
(പാതിരാപ്പൂ നീ...)

നനയും മിഴിയിണയാൽ പോലും
വിട തരികെന്നു പറഞ്ഞില്ല
പിടയും ഹൃദയമിടിപ്പാലും
ഇനി വിടയെന്നു പറഞ്ഞില്ല
എന്തേ പോയ് മറയാൻ
ഈ വിധമെന്തേ വാർന്നകലാൻ
മഴയടങ്ങും പോൽ
കാറ്റല തഴുകി അകലും പോൽ
(പാതിരാപ്പൂ നീ...)



Added by ജിജാ സുബ്രഹ്മണ്യൻ on September 16, 2010
 
Paathiraappoo nee melle kan thurannappol
Vaarnnu vaarnnakalunnathenthe poonilaavithile
Minnitheliyum orkkaathe
Minni vannu nokkaathe
(Paathiraappoo…)


Oru cherupunchiriyaay polum
Nee yaathra paranjilla
Mauna vishaadakaal polum
Poy varum ennu paranjilla
Enthey poy marayaan
Ee vidhamenthe vaarnnakalaan
Veyilu magnum pol
Sraavana sandhya maayumpol
(Paathiraappoo…)



Nanayum mizhiyinayaal polum
Vida tharikennu paranjilla
Pidayum hrudayamidippaalum
Ini vidayennu paranjilla
Enthe poy marayaan
Ee vidhamenthe vaarnnakalaan
Mazhayadangum pol
Kaattala thazhuki akalum pol
(Paathiraappoo…)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാമണല്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രമേഷ് നാരായൺ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
നിറയൗവനത്തിന്റെ
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
നിറയൗവനത്തിന്റെ
ആലാപനം : മഞ്ജരി   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ