View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുമുഖീ ...

ചിത്രംആയുര്‍രേഖ (2007)
ചലച്ചിത്ര സംവിധാനംജി എം മനു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസബീഷ്‌ ജോര്‍ജ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെ
ചമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൽ ചന്ദ്രിക പോലെ (ഇന്ദുമുഖീ...)


സ്നേഹദീതുമായ് നിന്റെ നീൾമിഴി
ഏതു ജാലകം തേടുന്നു
കിനാക്കൾ വിപഞ്ചി മീട്ടുന്നു
മനസ്സിൽ മയിലുകളാടുന്നു
നിനക്കായ് വിരുന്നൊരുക്കീ ഞാൻ
നിറച്ചൂ മധുചഷകം തോഴീ
ഓ..ഓ..പ്രമദം തേടും
പ്രണയിനീ നീ പോരൂ (ഇന്ദുമുഖീ...)


ദേവനന്ദിനീ നീ തിരഞ്ഞിടും
പ്രേമമാനസൻ ആരാരോ
നിലാവിൻ നിറന്ന പൂമ്പട്ടിൽ
സഖീ നിൻ അഴകെഴുമാ രൂപം
വരയ്ക്കാൻ വസന്തപുഷ്പങ്ങൾ
നിരത്തീ പ്രിയതരവർണ്ണങ്ങൾ
ഓ..ഓ..പ്രമദവനം ചൂടും
സുമലളിതേ പോരൂ (ഇന്ദുമുഖീ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010
 

Indumukhee baale ente vinnile
saandhyaraagam pole saandraraagam pole
champakangal pookkum en thoppil nee
chanchale varoo enteyomale
panchamiraavil chandrika pole
(indumukhee...)

Snehadoothumaay ninte neelmizhi
Ethu jaalakam thedunnu
kinaakkal vipanchi meettunnu
manassil mayilukal aadunnu
ninakkaay virunnorukkee njaan
nirachoo madhuchashakam thozhee
oh..oh.. pramadam thedum
pranayinee nee poroo
(indumukhee...)

Devanandini nee thiranjidum
preamamaanasan aaraaro
nilaavin niranna poompattil
sakhee nin azhakezhumaa rooopam
varaykkaan vasantha pushpangal
nirathee priyathara varnnangal
oh..oh..pramadavanam choodum
sumalalithe poroo..
(indumukhee...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രഞ്ചിനി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
നീൾമിഴികളോ
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
നീൾമിഴികളോ (F)
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌