Mele Nandanam Poothe ...
Movie | Neelakkurinji Poothappol (1987) |
Movie Director | Bharathan |
Lyrics | Kavalam Narayana Panicker |
Music | Jerry Amaldev |
Singers | S Janaki, Krishnachandran |
Lyrics
Lyrics submitted by: Jija Subramanian Mele nandanam poothe thaazhvarakkaavil varivandukalaarthe kaattathoru kalyanasougandhikamunarum kelkkaathoru gandharva samgeethika pakarum mazhavillukalazhiyum nira layabhamgikalozhukum (Mele nandanam..) Kanmaayam kaattum kaananakkaniyaay unmaadamunarum vanamilakumpol aa..riga dhaparee rigapadharee gari gari saagarisaasa saa Kanmaayam kaattum kaananakkaniyaay unmaadamunarum vanamilakumpol Thennalin kaiyyile thenkudam thookiya maadhuriyil maazhkiya manamo maadhuriyil maazhkiya manamidari nurakal pathakal chithari (Mele nandanam..) Orangalevide olangal perukaan pooncholakkiniyum vazhiyariyille dhaa..riga dhaparee rigapadharee gari gari saagarisaasa saa Orangalevide olangal perukaan pooncholakkiniyum vazhiyariyille Veenu thakarnnallo veendumunarnnallo jeevithamaam maayikagathiyo jeevithamaam maayikagathi thirayiluyarum thakarum thudare (Mele nandanam..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മേലേ നന്ദനം പൂത്തേ താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവ സംഗീതിക പകരും മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും (മേലേ നന്ദനം..) കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ ആ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സാഗരിസാസ സാ കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ തെന്നലിൻ കൈയ്യിലെ തേൻകുടം തൂകിയ മാധുരിയിൽ മാഴ്കിയ മനമോ മാധുരിയിൽ മാഴ്കിയ മനമിടറി നുരകൾ പതകൾ ചിതറി (മേലേ നന്ദനം..) ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ ധാ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സാഗരിസാസ സാ ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ ജീവിതമാം മായികഗതിയോ ജീവിതമാം മായികഗതി തിരയിലുയരും തകരും തുടരെ (മേലേ നന്ദനം..) |
Other Songs in this movie
- Thaazhe Veenu Maanam
- Singer : Lathika | Lyrics : Kavalam Narayana Panicker | Music : Jerry Amaldev